കൊച്ചി: ഡി.വൈ.എഫ്.ഐ പത്താമത് അഖിലേന്ത്യാ സമ്മേളനത്തിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എല്ലാവർക്കും അവരവരുടേതായ ലൈംഗിക താത്പര്യം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന പ്രമേയം അംഗീകരിച്ചതിന് പുറമേ ട്രാൻസ്ജെന്റർ വിഭാഗക്കാരുടെ അവകാശങ്ങൾക്കായി മുന്നിട്ടിറങ്ങാനുള്ള തീരുമാനവും അംഗീകരിച്ചു.

ഇന്ത്യയിലുള്ള അഞ്ച് ലക്ഷത്തോളം വരുന്ന ഭിന്നലിംഗക്കാരിൽ പാതിയിലേറെ പേേരും നിരക്ഷരരാണ്. 25 ശതമാനത്തോളം പേർ പിന്നാക്ക വിഭാഗക്കാരും. ഇവർക്കായി തമിഴ്നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ കക്ഷേമ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ, പര്യാപ്തമല്ല. ബജറ്റുകളിൽ ഭിന്നലിംഗക്കാർക്ക് പ്രത്യേക നീക്കിയിരുപ്പ് വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഭിന്നലിംഗക്കാർക്കായി സംവരണം ഏർപ്പെടുത്തണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനയ്‌ക്ക് അറുതി വരുത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ