കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി

പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ടാ​മ​ത് ബി​രു​ദ​ധാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സം​ഭ​വം

Minister of State information and Broadcasting Prakash Javadekar during Idea Exchange with the Loksatta Team in Mumbai. Express Photo by Ganesh Shirsekar. 06.10.2014.

കാസർഗോഡ്: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി.
പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കേന്ദ്ര ​മാ​ന​വ​വി​ഭ​വ​ശേ​ഷി മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ ഡ​ൽ​ഹി​യി​ൽ ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പ്രകാശ് ജാവദേക്കറെ പ്രവർത്തകർ കരിങ്കാടി കാട്ടിയത്. വേദിയിലേക്ക് കയറും മുൻപ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി.

രാ​വി​ലെ പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ടാ​മ​ത് ബി​രു​ദ​ധാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സം​ഭ​വം. മ​ന്ത്രി പ്ര​സം​ഗി​ക്കാ​ൻ എണീറ്റപ്പോൾ പത്തോളം വരുന്ന ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചു വേദിക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. പി.കരുണാകരൻ എംപിയും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dyfi protest against central minister prakash javadekar in kasargod

Next Story
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽbhim army, dalit
The moderation of comments is automated and not cleared manually by malayalam.indianexpress.com