ആംസ്റ്റർഡാം: ലോകരാജ്യങ്ങളിലെ തലവന്മാർക്ക് മാതൃകയായി മാറുകയാണ് നെതർലൻഡ്സ് പ്രധാനമന്ത്രി. അശ്രദ്ധ കൊണ്ട് തന്റെ കൈയ്യിരുന്ന കോഫി നിലത്ത് വീണപ്പോൾ പ്രധാനമന്ത്രി മാർക്ക് റൂട്ട് സ്വയം നിലം തുടച്ച് വൃത്തിയാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പാർലമെന്റിലേക്ക് തിരക്കിട്ട് പോകുന്നതിനിടെ മാർക്ക് റൂട്ടിന്റെ കൈയ്യിലുണ്ടായിരുന്ന കോഫി കപ്പ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ തന്റെ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ മാറ്റിവച്ച് അദ്ദേഹം വൃത്തിയാക്കുന്നതിനായി തയ്യാറായി. ശുചീകരണ തൊഴിലാളികളിൽനിന്നും മോപ്പ് വാങ്ങി പ്രധാനമന്ത്രി നിലം വൃത്തിയാക്കി. പ്രധാനമന്ത്രിക്ക് പ്രോൽസാഹനമേകി ശുചീകരണ തൊഴിലാളികളും അടുത്തുണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ. ഡച്ച് പ്രധാനമന്ത്രിയുടെ എളിമയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ സംസാരം. 51 കാരനായ മാർക്ക് റൂട്ടിന്റെ പ്രവൃത്തി മറ്റു രാഷ്ട്രത്തലവന്മാർക്കും മാതൃകയാക്കാവുന്നതാണെന്നാണ് ചിലർ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ