ന്യൂഡൽഹി: നെതർലാൻഡ്​ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ​ഡച്ച്​ പ്രധാനമന്ത്രി മാർക്​ റു​ട്ടെ നൽകിയിത്​ കൗതുകകരമായ ഒരു സമ്മാനം. ഒരു സൈക്കിളാണ് റുട്ടെ മോദിക്ക് നല്‍കിയത്. റുട്ടെ സമ്മാനിച്ച സൈക്കിളുമായി ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്രമേദി തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോദിക്ക് അടുത്തായി ഡച്ച് പ്രധാനമന്ത്രിയും നില്‍ക്കുന്നുണ്ട്. നെതർലാൻഡിൽ യാത്രക്ക്​ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ്​ സൈക്കിൾ. ഡച്ച്​ പ്രധാനമന്ത്രി മാർക്​ റു​ട്ടെ ദിവസവും ജോലിക്ക്​ വരുന്നത്​​ സൈക്കിളിലാണ്​. ബുളളറ്റ് പ്രൂഫ് കാറുകളും മറ്റും വളരെ നിര്‍ണായകമായ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഉപയോഗിക്കാറുളളത്. സൈക്കിള്‍ സമ്മാനിച്ച റുട്ടെയ്ക്ക് നന്ദി പ്രകാശിപ്പിച്ചാണ് മോദി ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ