ന്യൂ​ഡ​ൽ​ഹി: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കാ​റ്റും മ​ഴ​യും ഒ​രു മ​ണി​ക്കൂ​റോ​ളം സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ത്തി. പൊടിമഴയും പൊടിക്കാറ്റും അടുത്ത 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മും​ബൈ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ അ​മൃ​ത്സ​റി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി വി​സ്താ​ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ സ​ഹി​ഷ്ണു​ത കാ​ണി​ക്ക​ണ​മെ​ന്ന് വി​സ്താ​ര സ്ട്രാ​റ്റ​ജി ആ​ൻ​ഡ് കൊ​മേ​ഷ്യ​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook