ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്ര​വേ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ ബി​രു​ദ രേ​ഖ​കളെന്ന് ആരോപണം. എ​ബി​വി​പി നേ​താ​വ് അ​ങ്കി​ത് ബ​സോ​യ​യ്ക്കെ​തി​രേ​യാ​ണ് എ​ൻ​എ​സ് യു​ഐ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്. ആ​രോ​പ​ണം തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചതായും എന്‍എസ്യുഐ വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിനാണ് അങ്കിത് ചേര്‍ന്നത്.

എന്നാല്‍ തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ലയില്‍ നിന്നുളള ബിഎയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് അങ്കിത് പ്രവേശനം നേടിയത്. തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ മാര്‍ക്ക് ലിസ്റ്റായിരുന്നു നല്‍കിയത്. അങ്കിതിന്റെ മാ​ർ​ക്ക് ഷീ​റ്റ് വ്യാ​ജ​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യാ​ണു പു​റ​ത്തു​വി​ട്ട​ത്. രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല സ്ഥി​രീ​ക​രി​ച്ച ക​ത്തും എ​ൻ​എ​സ് യു​ഐ പു​റ​ത്തു​വി​ട്ടു. അങ്കിത് ബ​സോ​യ എ​ന്ന പേ​രി​ൽ ഒ​രു വി​ദ്യാ​ർ​ഥി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​റി​ൽ പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് അങ്കിത് ബ​സോ​യ​യ്ക്കു പ്ര​വേ​ശ​നം ന​ൽ​കി​യ​തെ​ന്ന് എ​ബി​വി​പി പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു പ്ര​ധാ​ന പ​ദ​വി​ക​ൾ എ​ബി​വി​പി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 1744 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അങ്കിത് ബ​സോ​യ വി​ജ​യി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook