Latest News

ഹൃദയഭേദകമായ സംഭവം, അവള്‍ക്ക് നീതി ലഭിക്കണം: കത്തുവ ക്രൂരതയെ അപലപിച്ച് ദുല്‍ഖര്‍

മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്

കൊച്ചി: കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എക്കാലത്തേയും ഹൃദയഭേദകമായ സംഭവമാണ് ഇതെന്ന് പറഞ്ഞ ദുല്‍ഖര്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പറഞ്ഞു. മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടി പാര്‍വ്വതിയും രംഗത്തെത്തി. നടി മഞ്ജു വാര്യരും സംഭവത്തെ അപലപിച്ചു.

സംഭവത്തെ അപലപിച്ച് ബോളിവുഡും കായികലോകത്തേയും പ്രശസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്‍, ദിയ മിര്‍സ, അര്‍ജുന്‍ കപൂര്‍, ബൊമ്മന്‍ ഇറാനി, ഹുമ ഖുറൈഷി, റിച്ച ചദ്ധ, സ്വര ഭാസ്കര്‍, ആയുഷ്മാന്‍ ഖുറാന, രേണുക ഷഹാനെ, ടിസ്ക ചോപ്ര എന്നിവര്‍ ഞെട്ടലും അമര്‍ഷവും പ്രകടിപ്പിച്ചു.

കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, വിരേന്ദര്‍ സെവാഗ്, ഹന്‍സല്‍ മെഹ്ത എന്നിവരും പ്രതികരിച്ചു. ചേതന്‍ ഭഗത് അടക്കമുളള എഴുത്തുകാരും സംഭവത്തെ അപലപിച്ചു. ആ​സി​ഫ​യെ മ​നു​ഷ്യ​കു​ഞ്ഞാ​യി കാ​ണാ​ൻ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടുവെന്ന് കേ​ന്ദ്ര മ​ന്ത്രി വി.​കെ സിം​ഗ് പറഞ്ഞു. അ​വ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നൊ​രാ​ൾ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dulquer salman condemns kathua rape and murder

Next Story
കത്തുവയിൽ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാൻ പദ്ധതിയിട്ടത് സഞ്‌ജി റാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express