ദുബായ്: ഗാതാഗത രംഗത്തെ ഭാവി ലക്ഷ്യമിട്ട് ഡ്രൈവര്‍ ഇല്ലാത്ത സ്കൈ പോഡ്സ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പരിശോധിച്ചു. രണ്ടു മോഡലുകാണ് പരിശോധിച്ചത്. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സ്കൈവെ ഗ്രീന്‍ടെക് കമ്പനിയും ചേര്‍ന്നാണ് സ്കൈ പോഡ്സ് നിര്‍മ്മിക്കുന്നത്.
ആര്‍ടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തയെര്‍ സ്കൈ പോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ സ്കൈ പോഡ് ഉപയോഗിക്കുന്നുള്ളു എന്നതാണ് ഇതിന്റെ സവിശേഷത. അതോടൊപ്പം സ്ഥല ലാഭവുമുണ്ട്.
.@HHShkMohd accompanied with @HamdanMohammed reviews two models of the Sky Pods, a mobility system being tested by the @RTA_Dubai in conjunction with Skyway Greentech Co.#wamnews pic.twitter.com/mwy0fVC0SO
— WAM News / English (@WAMNEWS_ENG) February 11, 2019
”സ്കൈ പോഡ്സിന്റെ ആദ്യത്തെ മോഡല്‍ യൂണിബെക്കാണ്. ലൈറ്റ് വെയ്റ്റാണിത്. സ്റ്റീവ് വീലുകളാണുള്ളത്. ഇലക്ട്രിക്-സ്പോര്‍ട്സ് വെഹിക്കിളുകളുടെ മിക്സാണിത്. രണ്ട് യാത്രക്കാരേയും വഹിക്കാന്‍ സാധിക്കും. 150 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും.
.@HHShkMohd accompanied with @HamdanMohammed reviews two models of the Sky Pods, a mobility system being tested by the @RTA_Dubai #Dubai #WorldGovSummit pic.twitter.com/Gg6vjLG46K
— Dubai Media Office (@DXBMediaOffice) February 11, 2019
രണ്ടാമത്തെ മോഡല്‍ യൂണികാറാണ്. ദീര്‍ഘ ദൂര യാത്രക്കായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ദുബായിയുടെ അന്താരാഷ്ട്ര നിലവാരത്തിന് ചേര്‍ന്നാണ് ഇതിന്റെ ഡിസൈന്‍. നാലു മുതല്‍ ആറ് വരെ യാത്രക്കാരെ ഉള്‍ക്കൊളളാനാകും. വേഗത 150 കിലോമീറ്റര്‍ തന്നെ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook