മുംബൈ: ദുബായിലേക്കുളള എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പത്ത് മണിക്കൂർ വൈകി. എന്നാൽ യാത്രക്കാർക്ക് ഏതെങ്കിലും വിധത്തിലുളള സഹായം നൽകാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരും എയർ ഇന്ത്യ അധികൃതരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ 150 ഓളം യാത്രക്കാരാണ് ദുരിതത്തിലായത്. എഐ 983 വിമാനമാണ് തകരാറിലായത്. ഇന്നലെ രാത്രി എട്ട് മണിക്ക് പോകേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ ഏഴ് മണിക്കാണ് പുറപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് എയർ ഇന്ത്യ അധികൃതരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്.

ഇരു വിഭാഗവും തമ്മിലുളള വാക്കേറ്റത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ധിക്കാരപരമായാണ് എയർ ഇന്ത്യ ജീവനക്കാർ പെരുമാറിയതെന്ന് യാത്രക്കാരിലൊരാൾ ആരോപിച്ചു. ആവശ്യമെങ്കിൽ റീഫണ്ട് വാങ്ങി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനാണ് എയർ ഇന്ത്യ ജീവനക്കാർ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook