/indian-express-malayalam/media/media_files/uploads/2018/02/du-girl.jpg)
ന്യൂഡൽഹി: തനിക്കരികിലിരുന്ന പുരുഷൻ ബസ് യാത്രക്കിടെ സ്വയംഭോഗം ചെയ്തെന്ന് ആരോപിച്ച് 20കാരിയായ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എന്നാൽ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിന്റെ മുഴുനീള വീഡിയോ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വസന്ത് വിഹാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കിടെ താൻ ഒച്ചവച്ചിട്ടും ആരും തന്നെ സഹായിക്കാൻ വന്നില്ലെന്നും ഡൽഹി സർവ്വകലാശാലയിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിപ്പെട്ടു.
"ഫെബ്രുവരി ഏഴിന് കോളേജിൽ നിന്നും ഡൽഹി ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസിൽ വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയാണ് ദുരനുഭവം നേരിട്ടത്. ഇവർക്കടുത്തിരുന്ന പ്രായമേറിയ ഒരാൾ സ്വയംഭോഗം ചെയ്തെന്നാണ് ആരോപണം. ഇയാളുടെ ചെയ്തി കാണാതിരിക്കാൻ പെൺകുട്ടി തിരിഞ്ഞിരുന്നെങ്കിലും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തു", പൊലീസ് പരാതിയിൽ പറഞ്ഞു.
ആദ്യം തന്നോട് അപമര്യാദയായി പെരുമാറിയ ഇയാളെ താൻ അവഗണിക്കുകയായിരുന്നുവെന്നും എന്നാൽ അയാൾ പാന്റിന്റെ സിബ് അഴിക്കുന്നത് കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും പെൺകുട്ടി പറഞ്ഞു. ഉടൻ തന്നെ ഞാൻ ഒച്ചവച്ച് സഹയാത്രികരോട് കാര്യം പറഞ്ഞു. അയാൾ സ്വയംഭോഗം ചെയ്യുകയാണെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞെങ്കിലും ആർക്കും ഞാൻ എന്താണ് പറയുന്നതെന്ന് മനസിലായില്ല. പിന്നീട് ഇയാൾ തന്നെ എന്നോട് ശാന്തയാകാൻ ആവശ്യപ്പെടുകയും സ്വയംഭോഗം ചെയ്യുന്നത് നിർത്തുകയുമായിരുന്നു", പെൺകുട്ടി പറഞ്ഞു.
പരാതിക്ക് ബലം നൽകാനാണ് താൻ വീഡിയോ പകർത്തിയതെന്നും കുറ്റക്കാരനെ നാണംകെടുത്താനാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നും പെൺകുട്ടി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.