/indian-express-malayalam/media/media_files/uploads/2021/02/nodeep.jpg)
ന്യൂഡൽഹി: ഫെബ്രുവരി ആറിനാണ് ദലിത് ആക്ടിവിസ്റ്റ് നവ്ദീപ് കൗറിനെ പിന്തുണച്ച് യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക മീന ഹാരിസിന്റെ ട്വീറ്റ് പുറത്തുവന്നത്. ഇത് നോദീപിന്റെ അറസ്റ്റിനെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ജനുവരി 12 ന് അറസ്റ്റിലായ നവ്ദീപിനെ പൊലീസ് ശാരീരികമായി പീഡിപ്പിച്ചുവെന്നുളള മാധ്യമ റിപ്പോർട്ടുകൾ മീന ഹാരിസ് പങ്കുവച്ചു.
അറസ്റ്റിലാകുന്നതിനു മുൻപ്, രാജ്യാന്തര തലത്തിൽ മോചനത്തിനായി ക്യാംപയിനുകൾ ആരംഭിക്കുന്നതിന് മുൻപ് നവ്ദീപ് മറ്റൊരാളായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നായിരുന്നു നവ്ദീപിന്റെ ഏറ്റവും വലിയ ആഗ്രഹം. 2018 ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിഎ പഞ്ചാബിക്ക് ചേരാൻ നവ്ദീപ് ആഗ്രഹിച്ചു. പക്ഷേ, കുടുംബത്തിലെ ബുദ്ധിമുട്ടുകൾമൂലം അതിനു കഴിഞ്ഞില്ല. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മൂന്ന് സഹോദരിമാരുണ്ട്. കുടുംബത്തെ പോറ്റാൻ അവൾ ജോലി ചെയ്തുതുടങ്ങി.
ഡൽഹിയിലെ ഒരു ടെലികോളിങ് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം നവ്ദീപ് ജൂലൈയിൽ ഹരിയാനയിലെ സോനെപത് ജില്ലയിലെ കുണ്ട്ലിയിലെ മാസ്ക് നിർമാണ യൂണിറ്റിൽ ചേർന്നു. ഒക്ടോബറിൽ അവർ പ്രദേശത്തെ ഗ്ലാസ് നിർമാണ യൂണിറ്റിലേക്ക് മാറി. ഈ സമയത്താണ് നോദീപ് പ്രാദേശിക തൊഴിൽ അവകാശ സംഘടനയായ മസ്ദൂർ അധികാർ സംഘടനയുമായി സഹകരണം ആരംഭിച്ചത്.
നവ്ദീപിന്റെ സഹോദരി രാജ്‌വീർ (26), കുട്ടിക്കാലത്തു തന്നെ ദലിത് തൊഴിൽ അവകാശങ്ങൾക്കായുള്ള നവ്ദീപിന്റെ പോരാട്ടം ശ്രദ്ധിച്ചിരുന്നു. “തെറ്റുകൾക്കെതിരെ പോരാടുക” എന്നത് അവളുടെ രക്തത്തിൽ കലർന്നതാണ്. എട്ട് വർഷം മുമ്പ് പഞ്ചാബിലെ മുക്തർ ജില്ലയിലുള്ള ഗ്രാമത്തിൽ സവർണറുടെ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയത് കാർഷിക തൊഴിലാളിയായിരുന്ന നവ്ദീപിന്റെ അമ്മയായിരുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ ഗ്രാമീണരുടെ ശത്രുത മൂലം നവ്ദീപിന്റെ കുടുംബം തെലങ്കാനയിലേക്ക് പോകാൻ നിർബന്ധിതരായി.
“ഞങ്ങളുടെ കുടുംബത്തിൽ സ്ത്രീകൾ കൂടുതൽ ശബ്ദമുയർത്തുകയും ഊർജസ്വലമായി പോരാടുകയും ചെയ്യുന്നവരാണ്; ഞങ്ങളുടെ അമ്മ എല്ലായ്‌പ്പോഴും തെറ്റിനെതിരെ സംസാരിക്കാറുണ്ടായിരുന്നു, ഞങ്ങൾ അമ്മയിൽനിന്ന് പഠിച്ചു, ഇത് നവ്ദീപിനെ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചു. ഫാക്ടറികളിലെ തൊഴിൽ സാഹചര്യങ്ങൾ അവൾക്കറിയാമായിരുന്നു - തൊഴിൽ നിയമങ്ങൾ നടപ്പാക്കാത്തതിന്റെ അഭാവവും ഒരേ ജോലിക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനത്തിലെ വ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു,” ഡി.യു.യിൽ നിന്ന് പിഎച്ച്ഡി നേടുന്ന രാജ്‌വീർ പറയുന്നു.
/indian-express-malayalam/media/media_files/uploads/2021/02/nodeep-kaur-1.jpg)
“എനിക്ക് നവ്ദീപിനെക്കുറിച്ച് അഭിമാനമുണ്ട്. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല,” അൻപതു വയസിന് മുകളിൽ പ്രായമുള്ള നവ്ദീപിന്റെ അമ്മ സ്വരഞ്ജീത് കൗർ മുക്തറിന്റെ വാക്കുകളാണിത്.
2016 മുതൽ സജീവമായിരുന്ന സംഘടന, ലോക്ക്ഡൗൺ വേളയിൽ കൂടുതൽ പ്രാധാന്യം നേടി. തൊഴിലാളികളുടെ വേതന പ്രശ്നത്തിനായി ശബ്ദിച്ചു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് നവ്ദീപ് കർഷക സമരത്തിന്റെ ഭാഗമാകുന്നത്. കാർഷിക നിയമങ്ങൾ കർഷകരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ നവ്ദീപ് രണ്ടായിരത്തോളം തൊഴിലാളികളെ പ്രതിഷേധ സ്ഥലത്തേക്ക് നയിച്ചതായും കാണികളെ അഭിസംബോധന ചെയ്തതായും കുടുംബം പറയുന്നു.
അതേമാസം തന്നെ നവ്ദീപിന് ഗ്ലാസ് യൂണിറ്റിലെ ജോലി നഷ്ടപ്പെട്ടു. ആഴ്ചകൾക്കുശേഷം, ജനുവരി 12 ന് അറസ്റ്റിലായി. കലാപം, നിയമവിരുദ്ധമായ കൂടിച്ചേരൽ, പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പൊതുസേവകനെ തടസ്സപ്പെടുത്തുക, അതിക്രമം തുടങ്ങി നിരവധി വകുപ്പുകളാണ് നവ്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്ന് എഫ്‌ഐആറുകളിൽ രണ്ടെണ്ണത്തിൽ നവ്ദീപിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, കേസ് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരുടെ മാത്രമല്ല വിദേശത്തുള്ള പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മീന ഹാരിസിന് പുറമെ ലേബർ എംപി തൻമജീത് സിങ് ദേസി ബ്രിട്ടീഷ് പാർലമെന്റിൽ വിഷയം ഉന്നയിച്ചു. കഴിഞ്ഞ വർഷം ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച ശിരോമണി അകാലിദൾ മൂന്നാം കേസിലും ജാമ്യം നേടാൻ സഹായിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.