scorecardresearch

കെണിയിൽ വീണത് പുലിയല്ല: വനംവകുപ്പിന്റെ ലോഹക്കൂടിൽ മദ്യപൻ കുടുങ്ങി

കെണിയിൽ വീണ യുവാവ് മൊബൈൽ ഫോണിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

കെണിയിൽ വീണ യുവാവ് മൊബൈൽ ഫോണിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

author-image
WebDesk
New Update
man trapped in leopard cage

ചിത്രം: എക്സ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ യുവാവ് കുടുങ്ങി.  കൈസർഗഞ്ച് പ്രദേശത്താണ് സ്ത്രീയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ലോഹക്കൂട് സ്ഥാപിച്ചത്. മദ്യപിച്ച് ഇതുവഴിയെത്തിയ 28 വയസുകാരനാണ് കെണിയിൽ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

Advertisment

പ്രദീപ് ശർമ്മ എന്നയാളാണ് കൂട്ടിൽ അകപ്പെട്ടത്. യുവാവ് സഹായത്തിനായി നിലവിളിച്ചെങ്കിലും ആരെയും കാണ്ടില്ല. തുടർന്ന് മൊബൈൽ ഫോണിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രദീപിനെ കെണിയിൽ നിന്ന് പുറത്തിറക്കിയത്.

Also Read: വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം

സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും മുന്നറിയിപ്പ് നൽകി വിട്ടയച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും കെണിയിൽ അകപ്പെട്ടാൽ ഗുരുതരമായി പരിക്കേൽക്കാനും ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ടെന്നും, സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) രാം സിംഗ് യാദവ് പറഞ്ഞു.

Advertisment

Also Read: എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും

നവംബർ 26 ന് പ്രദേശവാസിയായ ഒരു സ്ത്രീയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന പുള്ളിപ്പുലിയെ പിടികൂടുന്നതിനാണ് കൂട് സ്ഥാപിച്ചതെന്ന് ഡിഎഫ്ഒ പറഞ്ഞു. ഓട്ടോമാറ്റിക് വാതിൽ സജ്ജീകരിച്ചിരുന്ന കൂട്ടിലാണ് യുവാവ് കുടുങ്ങിയത്.

Read More: ചെങ്കോട്ട സ്ഫോടനം; അന്വേഷണം ഡൽഹിയിലെ ആശുപത്രികളിലേക്കും വ്യാപിപ്പിച്ച് എൻഐഎ; അൽ ഫലാ ജീവനക്കാരെ ചോദ്യം ചെയ്തു

Forest Department Up

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: