/indian-express-malayalam/media/media_files/uploads/2023/01/drunk-man-urinates-on-co-passenger-in-air-india-flight-dgca-seeks-report-738155.jpg)
ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തിലും യാത്രക്കാരിക്കുനേരെ അതിക്രമം. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്ത്രീ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായാണ് പരാതി. എന്നാല്‍ യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയതോടെ നടപടിയുണ്ടായില്ല.ഡിസംബര്‍ 6 ന് എയര്‍ ഇന്ത്യയുടെ 142 വിമാനത്തിലാണ് സംഭവം നടന്നത്, വിമാനത്തിന്റെ പൈലറ്റ് ഇതിനെക്കുറിച്ച് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചിരുന്നു.
നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണിത്. ഈ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം ഉചിതമായതല്ലെന്ന് ഡയറക്ട്രറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) പറഞ്ഞു. സംഭവത്തില്‍ ഇന്നലെ ഡിജിസിഎ അധികൃതര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഈ മാസം ആറിനാണ് എയര്‍ ഇന്ത്യക്കെതിരെ രണ്ടമതും പരാതി ഉയര്‍ന്നത്. പുരുഷ യാത്രക്കാരന്‍ മദ്യലഹരിയിലാണെന്നും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നും എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ പൈലറ്റ് അറിയിച്ചു. വിമാനത്താവള അധികൃതര്‍ പിടിഐയോട് പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പുരുഷ യാത്രക്കാരനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പിടികൂടി, എന്നാല്‍ രണ്ട് യാത്രികരും പരസ്പര ഒത്തുതീര്‍പ്പിന് ശേഷമാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. കൂടാതെ യാത്രക്കാരന്‍ രേഖാമൂലം മാപ്പ് നല്‍കുകയും ചെയ്തു, അവര്‍ പറഞ്ഞു. സംഭവത്തില്‍ ആദ്യം രേഖാമൂലം പരാതി നല്‍കിയ യാത്രക്കാരി പൊലീസ് കേസ് ഫയല്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാന്‍ അനുവദിച്ചതായും അവര്‍ പറഞ്ഞു.
നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ ഒരാള്‍ മൂത്രമൊഴിച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം. എയര്‍ ഇന്ത്യയ്ക്ക് ഇരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബറിലെ സംഭവത്തില്‍ ഡല്‍ഹി പോലീസ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.