/indian-express-malayalam/media/media_files/uploads/2019/07/man-bite-snake-into-pieces.jpg)
ലക്‌നൗ: അടിച്ചു പാമ്പായി കിടന്ന ആളിനെ പാമ്പ് കടിച്ചു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും കേട്ടിട്ടുണ്ട്. എന്നാൽ കടിച്ച പാമ്പിനെ കടിച്ച് കഷണങ്ങളാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവ്. ഞായറാഴ്ച രാത്രിയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന രാജ്കുമാർ എന്ന യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഇതോടെ രാജ് കുമാർ പാമ്പിനെ പിടിച്ച് കടിക്കുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എന്നാൽ വിഷം ഉള്ളിൽ ചെന്ന രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ എത്താഹ് സ്വദേശിയാണ് രാജ്കുമാർ.
"എന്റെ മകൻ കുടിച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഒരു പാമ്പ് വീടിനകത്ത് കയറി. പാമ്പ് അവനെ കടിച്ചതോടെ അവൻ പാമ്പിനെയും കടിക്കുകയായിരുന്നു. അവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചികിത്സക്കുള്ള പണം ഞങ്ങളുടെ കൈയ്യിലില്ല," രാജ്കുമാറിന്റെ പിതാവ് ബാബു റാം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us