ഹസൻ: മദ്യപിച്ച് പൂസായാൽ പിന്നെ ചിലർക്ക് എന്തും ചെയ്യാനുള്ള ധൈര്യമുണ്ടാകും. സാധാരണ നിലയിൽ ചെയ്യാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും പൂസായാൽ ചെയ്യും. ഇങ്ങനെ മദ്യപാനികൾ ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് ചിരിക്കാൻ വിഷയമാകാറുമുണ്ട്.

കര്‍ണ്ണാടകയിലെ ഹസനിൽ നിന്നുള്ള ഒരു മദ്യപാനിയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. മദ്യ ലഹരിയിൽ പോലീസ് ബൈക്ക് ഓടിച്ച് നഗരം ചുറ്റുന്ന ഇയാളുടെ തലയിൽ പോലീസ് തൊപ്പിയുമുണ്ട്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം പോലീസ് ഇയാളെ പിന്തുടരുന്നുണ്ട് . തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുന്നതും വീഡിയോയിൽ കാണാം.


കടപ്പാട്: എഎൻഐ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ