ഹൈദരാബാദ്: മദ്യപിച്ചെത്തിയ യുവതി പൊലീസുകാരുമായി വാഗ്‌വാദം നടത്തുന്ന വീഡിയോ വൈറലാകുന്നു. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ച് സുഹൃത്തിനൊപ്പം കാറിലെത്തിയ യുവതിയാണ് നടുറോഡിൽ നിന്ന് പൊലീസിനോട് കയർത്തത്.

രാത്രിയിൽ വാഹന പരിശോധനയ്ക്കായാണ് പൊലീസ് കാർ തടഞ്ഞത്. അപ്പോൾ സമയം ഒരു മണി ആയിരുന്നു. കാർ ഓടിച്ചിരുന്ന യുവതിയുടെ സുഹൃത്ത് അളവിൽക്കൂടുതൽ മദ്യപിച്ചിരുന്നു. തുടർന്ന് പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു. ഉടനെ യുവതി പൊലീസിനോട് വാഗ്‌വാദം നടത്തുകയായിരുന്നു. പെൺകുട്ടിയും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മദ്യപിച്ച് കാർ ഓടിച്ചതിന് യുവതിയുടെ സുഹൃത്തിന്റെ പേരിൽ കേസെടുത്തു. പെൺകുട്ടിയുടെ പേരിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ