scorecardresearch
Latest News

മദ്യപിച്ച് കാറോടിച്ച കോളേജ് വിദ്യാർത്ഥിയെ തടഞ്ഞ ട്രാഫിക് പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു

ഹെൽമെറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം

ബെംഗളൂരു: മദ്യപിച്ച് കാറിലെത്തിയ കോളേജ് വിദ്യാർത്ഥി ട്രാഫിക് പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു. ബി ടെക് അവസാന വർഷ വിദ്യാർത്ഥി സിദ്ദ ശ്രീനിവാസ് (21) ആണ് കക്കിന്ദ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയത്.

ഹെൽമെറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഈ സമയത്ത് അതുവഴി വന്ന ശ്രീനിവാസന്റെ കാർ ട്രാഫിക് പൊലീസ് തടഞ്ഞു. എന്നാൽ ശ്രീനിവാസ് കാർ നിർത്തിയില്ല. ഇതിനിടയിൽ ബാരിക്കേഡ് ഉപയോഗിച്ച് കാർ തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞു.


(വീഡിയോ കടപ്പാട്: ദി ന്യൂസ് മിനിറ്റ്)

തൊടാങ്കി സ്വദേശിയായ ശ്രീനിവാസ് കക്കിന്ദയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. സംഭവ സമയത്ത് കാറിൽ 5 വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും തന്നെ മദ്യപിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ശ്രീനിവാസനെ അറസ്റ്റ് ചെയ്തു റിമാൻഡിൽ വിട്ടു. ശ്രീനിവാസ് ഓടിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Drunk college student rams car cops andhra