/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-8.jpg)
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായി അവര്‍ മാറിയിരിക്കുന്നത്. രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയാണ് ദ്രൗപദി മുര്‍മു.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-3.jpg)
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദ്രൗപദി മുര്‍മുവിനു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind.jpg)
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-5.jpg)
രാവിലെ 9.17-നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയുടെയും നിയുക്ത രാഷ്ട്രപതിയുടെയും വാഹനവ്യൂഹത്തെ ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്കു നീങ്ങി.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-6.jpg)
ഇരുവരെയും ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-9.jpg)
ദ്രൗപദി മുര്‍മുവിന്റെ മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം എന്നിവരും മറ്റു കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യംവഹിച്ചു.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-7.jpg)
രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് അറുപത്തിനാലുകാരിയായ ദ്രൗപദി മുര്‍മു. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Convoy.jpg)
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Guard-of-honour.jpg)
1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണർ എന്ന വിശേഷണത്തിനും ഇതൊടൊപ്പം അവർ അർഹയായി. 2015 മുതല്‍ 2021 വരെയാണു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്.
/indian-express-malayalam/media/media_files/uploads/2022/07/Ram-Nath-Kovind-Guard-of-honour.jpg)
ആദിവാസി മേഖലയില്‍ ജനിച്ച മകള്‍ക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയില്‍ എത്താന്‍ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണെന്നു ദ്രൗപദി മുര്‍മു പറഞ്ഞു. അധികാരമേറ്റശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
/indian-express-malayalam/media/media_files/uploads/2022/07/Ram-Nath-Kovind-Convoy.jpg)
വനിതാ ശാക്തീകരണത്തിനും ദലിത് ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/07/Droupadi-Murmu-Ram-Nath-Kovind-4.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us