/indian-express-malayalam/media/media_files/2025/12/28/droupadi-murmu-submarine-2025-12-28-16-05-15.jpg)
ചിത്രം: എക്സ്
വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ യുദ്ധവീര്യം നേരിട്ടറിയാൻ കടലിനടിയിൽ അന്തർവാഹിനി യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. ഇതോടെ നാവികസേനയുടെ അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയായി ദ്രൗപദി മുർമു. 2006-ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ആദ്യമായി അന്തർവാഹിനിയിൽ യാത്ര നടത്തിയത്.
നാവികസേനയുടെ അത്യാധുനിക കൽവാരി ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. വിശാഖപട്ടണം തീരത്ത് നടന്ന ചടങ്ങിൽ നാവികസേനാ ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ സ്വീകരിച്ചു. കടലിനടിയിലെ അന്തർവാഹിനിയുടെ സങ്കീർണ്ണമായ പ്രവർത്തന രീതികളും നാവികർ നേരിടുന്ന വെല്ലുവിളികളും സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാഷ്ട്രപതി നേരിട്ട് വിലയിരുത്തി.
Also Read: മ്യാൻമറിൽ വോട്ട് രേഖപ്പെടുത്തി ജനങ്ങൾ; സൈനിക ഭരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
President Droupadi Murmu embarked the Indian Navy's indigenous Kalvari class submarine INS Vaghsheer at Karwar Naval Base, Karnataka. The President is undertaking a sortie on the Western Seaboard. Chief of Naval Staff Admiral Dinesh K. Tripathi is accompanying the Supreme… pic.twitter.com/8LWzOkc4Ut
— President of india (@rashtrapatibhvn) December 28, 2025
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഉൾപ്പെടെയുള്ളവർ രാഷ്ട്രപതിക്കൊപ്പം യാത്രയിലുണ്ടായിരുന്നു. നാവിക സേനയുടെ യൂണിഫോം ധരിച്ചായിരുന്നു രാഷ്ട്രപതി യാത്രയ്ക്കെത്തിയത്.
Also Read:യുക്രൈയ്ൻ സമാധാന പദ്ധതി; ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്
പ്രോജക്ട്-75 സ്കോർപീൻ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. ഈ വർഷം ജനുവരിയിലായിരുന്നു അന്തർവാഹിനി നാവികസേനയിൽ കമ്മീഷൻ ചെയ്തത്. വയർ-ഗൈഡഡ് ടോർപ്പിഡോ, കപ്പൽവേധ മിസൈലുകൾ, നൂതന സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന അന്തർവാഹിനി ഇന്ത്യയുടെ അണ്ടർവാട്ടർ പോരാട്ട ശേഷിയുടെ കരുത്താണ്.
Read More: 17 വർഷം നീണ്ട നിയമപോരാട്ടം; വിവാഹമോചനത്തിന് പിന്നാലെ 50 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us