ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ വളപ്പില്‍ ഡ്രോണ്‍; പ്രതിഷേധവുമായി ഇന്ത്യ

ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം

India pakistan drone, India high commission pakistan drone, india high commission islamabad, drone attack kashmir, pakistan kashmir drone attack, india pakistan drone attack, drone attack india, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സമുച്ചയത്തിനു മുകളില്‍ ഡ്രോണ്‍ സാന്നിധ്യം. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഹൈക്കമ്മിഷനില്‍ വലിയ സുരക്ഷാ ഭീഷണി സൃഷ്ടിച്ചതായാണ് ഇതുസംബന്ധിച്ച വൃത്തങ്ങളില്‍നിന്നുള്ള വിവരം. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ അധികൃതരെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച അവസാനമാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതെന്നാണു വിവരം. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ജൂണ്‍ 27 ന് ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളില്‍ ആശങ്ക വര്‍ധിച്ചതിനുപിന്നാലെയാണ് പുതിയ സംഭവം പുറത്തുവന്നത്.

Also Read: ബംഗാള്‍ അക്രമം: എല്ലാ കേസുകളും റജിസ്റ്റര്‍ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്

ജമ്മു വ്യോമസേനാ താവളത്തില്‍ രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ ഇടുകയായിരുന്നു. സംഭവത്തില്‍ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. ഇന്ത്യന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ക്കുനേരരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ കേന്ദ്രമായുള്ളതെന്നു സംശയിക്കപ്പെടുന്ന തീവ്രവാദികള്‍ആളില്ലാ ആകാശ വാഹനങ്ങള്‍ വിന്യസിച്ച ആദ്യ സംഭവമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യോമസേനാ താവളത്തിലെ ആക്രമണത്തിനു പിന്നാലെ ജമ്മുവിലെ മറ്റു ചിലയിടങ്ങളിലായി പല തവണ ഡ്രോണുകളുടെ സാന്നിധ്യം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Drone spotted over high commission in islamabad india lodges protest

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com