സൗദിയില്‍ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം

സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോയുടെ രണ്ട് സംസ്‌കരണ കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്

Saudi Drone Attack, oil price, iemalayalam

റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോയുടെ രണ്ട് സംസ്‌കരണ കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. സ്ഥലത്ത് വലിയ തോതില്‍ തീപിടിത്തമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ എത്രയെന്നോ ജീവഹാനി ഉണ്ടായിട്ടുണ്ടോ എന്നോ വ്യക്തമായിട്ടില്ല.

സൗദി അറേബ്യയിലെ അബ്‌ഖൈക്, ഖുറൈസ് എന്നിവിടങ്ങളിലുള്ള സംസ്‌കാരണ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടക്കുന്നത്. ഡ്രോണ്‍ എവിടെ നിന്ന് എത്തിയെന്നതിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. അരാംകോയും കാര്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഒരു രാജ്യം, ഒരു ഭാഷ; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന് അമിത് ഷാ

ദഹ്‌റാനില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമാണ് അബ്‌ഖൈകിലേക്കുള്ളത്. ഖുറൈസിലേക്ക് 190 കിലോമീറ്റര്‍ ദൂരമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമാണ് ഇവിടങ്ങളിലേത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങളും  അരാംകോയും ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Drone attacks spark fire at two aramco oil sites saudi arabia

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express