ന്യൂയോര്‍ക്ക്: മാന്‍ഹാട്ടനില്‍ ട്രക്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ട് ആയി. ലോക വ്യാപാര സമുച്ചയത്തിന് സമീപം ചൊവ്വാഴ്ചയാണ് അക്രമം നടന്നത്. വാടകയ്ക്ക് എടുത്ത ട്രക്ക് പാതയോരത്തേക്ക് ഓടിച്ചു കയറ്റിയാണ് അക്രമം നടത്തിയത്.

ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സെയ്ഫുള്ള സായ്‌പോവാണ് ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാള്‍ കൈയില്‍ രണ്ട് വ്യാജ തോക്കുകള്‍ എടുത്ത് ‘അളളാഹു അക്ബര്‍’ എന്ന് ഉറക്കെ മുഴക്കി ട്രക്കില്‍ നിന്ന് ഇറങ്ങവേ പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തി. അടിവയറ്റില്‍ വെടിയേറ്റ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ 29കാരന്‍ 2010ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

മാന്‍ഹാട്ടനില്‍ ഇപ്പോഴും രക്തം തളം കെട്ടി കിടക്കുകയാണെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാമെന്ന് നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് വ്യകതമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ