ന്യൂ​ഡ​ൽ​ഹി: സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരഞ്ഞെടുക്കപ്പെടുമെന്ന് തോന്നുന്നില്ലെന്ന് സുപ്രിംകോടതിയില്‍ നിന്നും വെളളിയാഴ്ച്ച വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍. ഗോഗോയ് മാറ്റി നിര്‍ത്തപ്പെടുമെന്ന് അദ്ദേഹം ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

ആന്ധ്രപ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് പുറപ്പെടവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മഴ പെയ്യുന്ന ദിവസങ്ങളില്‍ അവധി ലഭിക്കുന്ന സ്കൂളിലാണ് താന്‍ പഠിച്ചതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഓര്‍ത്തെടുത്തു. ‘ചോരുന്ന കൂരയോ, അല്ലെങ്കില്‍ കൂരയോ ഇല്ലാത്ത സ്കൂളായിരുന്നു’ അത്. ബുദ്ധിമുട്ടേറിയ വിധിന്യായങ്ങളില്‍ ആഴമേറിയ ഇന്ത്യയിലെ അനുഭവമാണ് തനിക്ക് വഴികാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും, നിയമം, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങള്‍ രചിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പിലോ താത്പര്യമില്ല. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. അതിനെ നോക്കിക്കാണുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നതില്‍ എനിക്ക് താത്പര്യമുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും മ​ല​യാ​ളി​യു​മാ​യ കെ​എം ജോ​സ​ഫി​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കി നി​യ​മി​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ത്തി​യ വാ​ദ​ങ്ങ​ൾ ന്യാ​യീ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണെ​ന്നും ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ പറഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യ​ത്തി​നു രേ​ഖാ​മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യോ​ടു​ള്ള വി​യോ​ജി​പ്പ് വ്യ​ക്ത​മാ​ക്കി കോ​ട​തി​ക്കു പു​റ​ത്ത് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ൽ തെ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ​ക്കൊ​പ്പം ജ​നു​വ​രി 12നു ​പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ടവ​യാ​യി​രു​ന്നു. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തു കൊ​ണ്ട് വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നു​മു​ണ്ടായി​ല്ല. എ​ന്നി​രു​ന്നാ​ലും എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ബോ​ധം പൊ​തു​വി​ലു​ണ്ടാക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ