scorecardresearch

തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈൽ; രുദ്രം -1 പരീക്ഷണം വിജയം

വ്യോമസേനയുടെ വിവിധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്

വ്യോമസേനയുടെ വിവിധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്

author-image
WebDesk
New Update
Rudram-1, anti radar missile, DRDO, NGRAM, Balasore, Indian Express, news, national news, india news, news malayalam, news in malayalam, malayalam news, വാർത്ത, മലയാളം വാർത്ത,രുദ്രം, രൗദ്രം, രുദ്രം 1, രുദ്രം-1, ie malayalam,

DRDO scientists said that the missile has been designed to further enhance the Suppression of Enemy Air Defence (SEAD) capability of the IAF. (Photo: IAF)

ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈലായ (എൻ‌ജി‌ആർ‌എം) രുദ്രം -1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച ബാലസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് (ഐടിആർ) ഡിആർഡിഒ വികസിപ്പിച്ച മീസൈൽ പരീക്ഷണ വിക്ഷേപണം നടത്തിയത്.

Advertisment

Photo: DRDO

പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. “ഇന്ത്യൻ വ്യോമസേനയ്ക്കായി ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആൻറി റേഡിയേഷൻ മിസൈലായ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈൽ (രുദ്രം -1) ഇന്ന് ബാലസോറിലെ ഐടിആറിൽ വിജയകരമായി പരീക്ഷിച്ചു. ഈ ശ്രദ്ധേയമായ നേട്ടത്തിൽ ഡി‌ആർ‌ഡി‌ഒയ്ക്കും പങ്കാളികളായ മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ,”

Read More: ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജം: വ്യോമസേനാ മേധാവി

വ്യോമസേനയുടെ സപ്രഷൻ ഓഫ് എനിമി എയർ ഡിഫൻസ് (എസ്എഡി) ശേഷി കൂടുതൽ വർദ്ധിപ്പിക്കുന്നതിനാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡിആർഡിഒ ശാസ്ത്രജ്ഞർ പറഞ്ഞു. ആന്റി റേഡിയേഷൻ മിസൈലുകൾ പ്രാഥമികമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് എതിരാളിയുടെ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ട്രാക്കുചെയ്യാനും നിർവീര്യമാക്കാനുമാണ്. ഇത്തരത്തിലുള്ള ആന്റി റേഡിയേഷൻ മിസൈലുകളുടെ വികസനം എട്ട് വർഷം മുമ്പാണ് ഡിആർഡിഒ ആരംഭിച്ചതെന്നും ഇന്ത്യയിലെ വിവിധ ഡിആർഡിഒ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പ്രവർത്തമെന്നും ശ്രമമാണിതെന്നും അധികൃതർ പറഞ്ഞു.

Photo: DRDO

അത്യാധുനിക റേഡിയേഷൻ ട്രാക്കിംഗും മാർഗ്ഗ നിർദ്ദേശ സംവിധാനവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ മിസൈൽ സിസ്റ്റത്തിന്റെ പ്രാഥമിക പരിശോധനകൾ വ്യോമസേനയുടെ ഒരു ഓപ്പറേഷൻ ഫൈറ്റർ സ്ക്വാഡ്രണിന്റെ സഹായത്തോടെ പൂർത്തിയായിരുന്നു. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കീഴിലുള്ള വിവിധ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്

Advertisment

Read More: DRDO successfully test-fires India’s first indigenous anti-radiation missile Rudram-1

Airforce Indian Air Force Missile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: