ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് അപകടമുണ്ടാക്കില്ലെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സതീഷ് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ നിലയത്തിന് അപകടമുണ്ടാകാതിരിക്കാന്‍ ഏറ്റവും ചെറിയ ഓര്‍ബിറ്റ് പരിധിയിലാണ് പരീക്ഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമോപഗ്രഹം തകര്‍ത്തതിനെ തുടര്‍ന്ന് ബഹിരാകാശത്തുണ്ടായ മാലിന്യങ്ങള്‍ ബഹിരാകാശ നിലയത്തിന് ഭീഷണിയല്ലെന്ന് സതീഷ് റെഡ്ഡി പറഞ്ഞു. പരീക്ഷണം കഴിഞ്ഞ് പത്ത് ദിവസത്തിനകം മാലിന്യങ്ങള്‍ മാറ്റം വന്നു. 45 ദിവസത്തിനകം പൂര്‍ണ്ണമായും എല്ലാ മാലിന്യങ്ങളും കത്തി തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഉപഗ്രഹവേധ മിസൈല്‍; തീരുമാനം 2014 ല്‍ എടുത്തിരുന്നെന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യ ബഹിരാകാശത്ത് നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായ നടപടിയാണെന്നും ഇതുമൂലം ഉണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും നാസ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിആര്‍ഡിഒയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook