scorecardresearch

'വാഗ്‌ദാനം നല്‍കി എന്നെ വഞ്ചിച്ചു'; കോടികള്‍ തട്ടിയെടുത്തതായി രാഹുല്‍ ദ്രാവിഡിന്റെ പരാതി

വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്‌ദാനം നല്‍കിയതിനാല്‍ 2014ലാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ്

വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്‌ദാനം നല്‍കിയതിനാല്‍ 2014ലാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ദ്രാവിഡിനെ അപമാനിച്ചു'; ബിസിസിഐയ്ക്കും ഐസിസിയ്ക്കുമെതിരെ ആരാധകര്‍

ബെംഗളൂരു: തന്റെ ആറ് കോടി രൂപ സ്വകാര്യ കമ്പനി തട്ടിയെടുത്തെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ രാഹുല്‍ ദ്രാവിഡ് പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരു ആസ്ഥാനമാക്കിയുളള നിക്ഷേപ കമ്പനിയായ വിക്രം ഇന്‍വസ്റ്റേഴ്സിന് എതിരെയാണ് താരം പരാതി നല്‍കിയത്. ദ്രാവിഡിനെ കൂടാതെ മറ്റ് ചില കായിക താരങ്ങളും ഈ കമ്പനിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദ്രാവിഡ് മാത്രമാണ് പരാതി നല്‍കിയിട്ടുളളത്.

Advertisment

കമ്പനിയുടെ മാനേജര്‍മാരില്‍ ഒരാളായ സുത്രം സുരേഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇദ്ദേഹം മുന്‍ കായിക മാധ്യമപ്രവര്‍ത്തകനായിരുന്നു. സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ദ്രാവിഡ് പരാതി നല്‍കിയിട്ടുളളത്. വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്‌ദാനം നല്‍കിയതിനാല്‍ 2014ലാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് പരാതിയില്‍ പറയുന്നു. എന്നാല്‍ പലിശ അടക്കമുളള പണം പോയിട്ട് താന്‍ നിക്ഷേപിച്ച പണം പോലും കമ്പനി തന്നില്ലെന്നും ദ്രാവിഡ് പരാതിപ്പെട്ടു. ബന്ധപ്പെട്ട രേഖകളും അദ്ദേഹം പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

പരാതി ലഭിച്ച സദാശിവ നഗര്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി ബനാശങ്‌ക്രി പൊലീസിന് വിവരങ്ങളും പരാതിയും കൈമാറിയിട്ടുണ്ട്. ഈ കമ്പനിക്കെതിരെ 250ഓളം നിക്ഷേപകര്‍ നിലവില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. 350 കോടിയില്‍ അധികം രൂപയാണ് കമ്പനി തട്ടിയതെന്നാണ് വിവരം. അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുലളത്. 1 ലക്ഷം രൂപ മുതല്‍ കോടികള്‍ വരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചിട്ടുളളത്. 2008 മുതലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്.

തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വലിയ തോതിലുളള പണം തിരിച്ച് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ വാക്ക്കേട്ട് മറ്റുളളവരും പണം നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ദ്രാവിഡ് അടക്കമുളളവരെ കമ്പനി വഞ്ചിക്കുകയായിരുന്നു.

Advertisment
Bangalore Rahul Dravid Fraud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: