Latest News

സ്പുട്നിക് വാക്സിൻ ഇറക്കുമതി ഉടൻ; വില സംബന്ധിച്ച് ചർച്ച തുടരുന്നു

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസും തമ്മിലുള്ള കരാർ പ്രകാരം കമ്പനിക്ക് 25 കോടി ഡോസ് സ്പുട്നിക് വാക്സിൻ ലഭിക്കു

covid, vaccine, ie malayalam

ഇന്ത്യയിലേക്ക് സ്പുട്നിക് 5 കോവിഡ് വാക്സിൻ ഡോസുകൾ ഏപ്രിലിനും ജൂണിനും ഇടയിൽ ഇറക്കുമതി ചെയ്യുമെന്ന് ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് (ഡി‌ആർ‌എൽ ) അറിയിച്ചു. ഈ കാലയളവിൽ രാജ്യത്ത് ഈ മരുന്ന് പൊതുജനങ്ങൾക്കുള്ള ഉപയോഗത്തിനായി ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മരുന്ന് അന്തിമ ഉപയോഗത്തിനായി ലഭ്യമാക്കുന്നതിനു മുൻപായി കോൾഡ് ചെയ്ൻ സംഭരണ സംവിധാനങ്ങൾ തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം എത്ര ഡോസ് മരുന്ന് ശേഖരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നതിനെ അനുസരിച്ചാവും സ്പുട്നിക് വാക്സിൻ വിതരണം.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർ‌ഡി‌എഫ്) ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസും തമ്മിലുള്ള കരാർ പ്രകാരം കമ്പനിക്ക് 25 കോടി ഡോസ് സ്പുട്നിക് വാക്സിൻ ലഭിക്കുമെന്ന് ഡി‌ആർ‌എൽ സി‌ഇ‌ഒ ദീപക് സാപ്ര പറഞ്ഞു. 12.5 കോടി ആളുകൾക്ക് ഈ വാക്സിൻ ലഭ്യമാക്കാനാവും. വാക്സിനുകളുടെ വില സംബന്ധിച്ച് ചർച്ച തുടരുകയാണ്.

Read More: വിദേശ രാജ്യങ്ങളിൽ അനുമതിയുള്ള വാക്സിനുകൾ അടിയന്തര ഉപയോഗത്തിന്; വാക്സിൻ നയത്തിൽ മാറ്റവുമായി കേന്ദ്രം

ഇന്ത്യയുടെ രോഗപ്രതിരോധ ദൗത്യത്തിൽ ഉപയോഗിക്കുന്നതിനായി സ്പുട്നിക് വാക്സിൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിലയും സംഭരണവും സംബന്ധിച്ച് കമ്പനി സർക്കാരുമായി ചർച്ചകളിൽ തുടരുകയാണെന്ന് ദീപക് സാപ്ര അറിയിച്ചു. റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ടിൽനിന്ന് “ഈ പാദത്തിൽ” നിന്ന് ഈ വാക്സിൻ ഇറക്കുമതി ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വാങ്ങുന്ന ഡോസുകളുടെ എണ്ണത്തെക്കുറിച്ചും അവ വാങ്ങുന്ന വിലയെക്കുറിച്ചും വ്യക്തത “അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ” പുറത്തുവരുമെന്നും സാപ്ര പറഞ്ഞു.

വാക്സിൻ -18 മുതൽ -22 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിന് ലോജിസ്റ്റിക് ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. അതിന്റെ സുരക്ഷയും ശേഷിയും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കേണ്ടതുണ്ടെന്നും ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി.

“ഡി‌ആർ‌എൽ‌ ചില കോൾ‌ഡ് ചെയിൻ‌ സ്റ്റോറേജ് സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ വാക്സിൻറെ താപനില നിലനിർത്തുന്നതിന് കോൾ‌ഡ് സ്റ്റോറേജ് ബോക്സുകൾ‌ ഉപയോഗിക്കുന്നതുൾ‌പ്പെടെയുള്ള ക്രമീകരണങ്ങളും നടത്തി. ഒരിക്കൽ ഇവ യഥാക്രമം സജ്ജമാക്കിയാൽ, രണ്ട് മണിക്കൂറിനുള്ളിൽ സ്പുട്നിക് വി ഉപയോഗിക്കേണ്ടതുണ്ട്,” ഡിആർഎൽ പറയുന്നു. സർക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയിൽ ഉപയോഗിക്കുന്ന നിലവിലുള്ള കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുമെന്നും കമ്പനി പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dr reddys laboratories to begin importing sputnik v in april june price under discussion

Next Story
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express