Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

കോവിഡ് അവബോധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു

ഏതാനും ദിവസം മുൻപാണ് 62 കാരനായ ഡോ.അഗർവാളിനെ എയിംസിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്രെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്

KK Aggarwal, ie malayalam
(Twitter: @Dr KK Aggarwal)

ന്യൂഡൽഹി: പത്മശ്രീ പുരസ്കാര ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഏതാനും ദിവസം മുൻപാണ് 62 കാരനായ ഡോ.അഗർവാളിനെ എയിംസിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്രെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് മഹാമാരി പടർന്നുപിടിച്ചതു മുതൽ കോവിഡുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കോവിഡിന്റെ വിവിധ വശങ്ങളെക്കുറിച്ചും എങ്ങനെയാണ് അതിനെ നേരിടേണ്ടത് എന്നതിനെക്കുറിച്ചുമുളള വീഡിയോകൾ അദ്ദേഹം പങ്കുവച്ചിരുന്നു. പൊതുജനത്തിന് കോവിഡിനെക്കുറിച്ചുളള അവബോധത്തിനും അവരുടെ ആശങ്കകൾ നീക്കുന്നതിനും അദ്ദേഹത്തിന്റെ വീഡിയോകൾ സഹായിച്ചിരുന്നു.

കാർഡിയോളജിസ്റ്റും ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയുമാണ് ഡോ.അഗർവാൾ. 2005 ൽ ഡോ.ബി.സി.റോയ് അവാർഡും 2010 ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ഡൽഹിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dr kk aggarwal passes away500483

Next Story
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർPlasma Therapy, Covid Treatment Protocol, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com