പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി എ രാജാകൃഷ്ണന്‍(70) കൊല്ലത്ത് അന്തരിച്ചു. നാനാ, മഹിളാരത്‌നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാര്‍ട്‍ണറും ആയിരുന്നു.

കൊല്ലത്തെ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു. ആതുരശുശ്രൂഷ രംഗത്ത് പ്രഗത്ഭമായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കെയാണ് മുഴുവന്‍ സമയ വ്യവസായിയും പത്രപ്രവര്‍ത്തകനുമായി മാറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍നിന്നും എംബിബിഎസ് നേടിയ ശേഷം (1965) ഏതാനും വര്‍ഷം ഹെല്‍ത്ത് സര്‍വീസില്‍ ജോലി നോക്കി. 1974 മുതല്‍ കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായി മാറിയതോടെയാണ് ജോലി ഉപേക്ഷിച്ചത്. സംസ്‌കാരം നാളെ മൂന്നുമണിയ്ക്ക് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ