scorecardresearch

Latest News

‘രാജ്യം അടച്ചിടണം;’ കോവിഡിനെ തടയാൻ മറ്റ് മാർഗങ്ങളില്ലെന്ന് ഡോ. ആന്റോണി ഫൗച്ചി

ബൈഡൻ ഭരണകൂടത്തിന്റെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവും ഏഴ് യുഎസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ച അനുഭവവുമുള്ള ആന്റോണി എസ്. ഫൗച്ചി ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെ കുറിച്ച്

Anthony Fauci, india coronavirus, india covid cure, India’s Covid Crisis, Coronavirus death, COvid cases, lockdown, Indian express news

ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം അടിയന്തരമായി അടച്ചിടണമെന്ന്, കോവിഡിന്റെ ഏറ്റവും വിശ്വസനീയമായ ആഗോള ശബ്ദങ്ങളിലൊന്നായ ഡോ. ആന്റോണി എസ്. ഫൗച്ചി. വളരെ ബുദ്ധിമുട്ടുള്ളതും നിരാശാജനകവുമായ ഈ അവസ്ഥയിൽ നിന്ന് നിർണായകമായ അടിയന്തിര, ഇടക്കാല, ദീർഘകാല നടപടികൾ കൈക്കൊള്ളാൻ ഇത് ഒരു ജാലകം തുറന്നു തരുമെന്നും അദ്ദേഹം പറഞ്ഞു.

ബൈഡൻ ഭരണകൂടത്തിന്റെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവും ഏഴ് യുഎസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ച അനുഭവവുമുള്ള ഫൗച്ചി, മേരിലാൻഡിലെ ബെഥെസ്ഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ നിന്ന് വെള്ളിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഒരു രാഷ്ട്രീയ പ്രശ്നമായി തീരും എന്നതിനാൽ തന്നെ, കോവിഡ് സാഹചര്യം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഡോ.ഫൗച്ചി വ്യക്തമാക്കി.

രണ്ടാഴ്ചക്കുള്ളിൽ ചെയ്യാവുന്ന ഇടക്കാല നടപടിയെന്തെന്ന് ആദ്യം തീരുമാനിക്കണം. അത് പല ഘട്ടങ്ങളായാണ് ചെയ്യേണ്ടതെന്ന് ഡോ.ഫൗച്ചി പറയുന്നു.

“ഉദാഹരണത്തിന്, ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് നിങ്ങൾ തീർച്ചയായും ചെയ്യേണ്ടതാണ് – അത് അത്യന്താപേക്ഷിതമാണ്. എന്നാൽ ഓക്സിജൻ ആവശ്യമുള്ള, ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള, വൈദ്യസഹായം ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാൻ ഇതിനാകില്ല. അത് ഇപ്പോൾ പരിഹരിക്കാൻ പോകുന്നില്ല, കാരണം ഇന്ന് ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത്, മറ്റ് ആളുകൾക്ക് അസുഖം വരുന്നത് തടയുന്നതിന് ഏതാനും ആഴ്‌ചകൾ മുമ്പാണ്.

അതിനാൽ ഇപ്പോൾ ആളുകളെ പരിപാലിക്കുക. ഓക്സിജൻ എങ്ങനെ നേടാമെന്ന് ഒരു പദ്ധതി തയ്യാറാക്കാൻ നിങ്ങൾക്ക് എന്തെങ്കിലും കമ്മീഷനോ അടിയന്തര ഗ്രൂപ്പോ ലഭിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു; നമുക്ക് എങ്ങനെ സാധനങ്ങൾ ലഭിക്കും; എങ്ങനെ മരുന്നുകൾ ലഭിക്കും. ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടാൽ ഒരു പക്ഷെ മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചേക്കും.

പിന്നെ വളരെ പെട്ടെന്ന് നിങ്ങൾക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്ന ഒന്നുണ്ട്. ചൈന കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ, ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾക്കുള്ളിൽ അടിയന്തിര യൂണിറ്റുകൾ നിർമ്മിച്ചത് ആളുകളെ പരിപാലിക്കുന്നതിനായി അവർ ആശുപത്രികളുണ്ടാക്കി. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു നേട്ടമായിരുന്നു അത്. ടെലിവിഷനിൽ കാണുന്ന വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്.”

വാക്സിൻ വിതരണം ഉൾപ്പെടെയുള്ള​ ആവശ്യങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടാമെന്നും ഡോ.ഫൗച്ചി നിർദേശിക്കുന്നു. യുദ്ധകാലത്ത് ആശുപത്രികൾ നിർമ്മിക്കാറുള്ളതു പോലെ ഇപ്പോഴും വളരെ പെട്ടെന്ന് ആശുപത്രികൾ നിർമിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടെ ശത്രു വൈറസാണ്. ആ ശത്രു എവിടെയാണ് എന്ന് നിങ്ങൾക്കറിയാം. അതിനാൽ ഇതൊരു യുദ്ധമാണ് എന്ന് കരുതി പ്രവർത്തിക്കുക.

ഇന്ത്യ പോലൊരു രാജ്യത്ത് മുഴുവൻ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഇതു വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത് എന്ന് വളരെ ഗുരുതരമായൊരു സാഹചര്യമാണെന്നും കൂടുതൽ പേർക്ക് വാക്സിൻ നൽകാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നം എന്തെന്ന് കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തിൽ അതിന് പരിഹാരം കണ്ടെത്തുക. വാക്സിനേഷൻ പോലുള്ള ദീർഘകാല പരിഹാരങ്ങൾക്ക് അതിന് തൊട്ട് ശേഷം മുൻഗണന നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Dr anthony s fauci on indias covid crisis shut down the country for a few weeks