ലണ്ടൻ: ബ്രീട്ടീഷ് പാർലമെന്റിന് പുറത്ത് വെടിവെയ്പ്. സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റതായും പ്രഥമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിന് ഉളളിൽ വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റതായി ഹൗസ് ഓഫ് കോമൺസിന്റെ നേതാവ് അറിയിച്ചു. വെടിവെയ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം സസ്പെൻഡ് ചെയ്തതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് പൊലീസ് .
പാർലമെന്റിന് അടുത്ത് വെസ്റ്റ്മിനിസ്റ്റർ പാലത്തിന് സമീപമാണ് സംഭവം നിരവധി തവണ അക്രമി വെടിയുതിർത്തുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പാർലമെന്റ് മന്ദിരം സുരക്ഷാവലയിത്തുനുളളിലാക്കിയതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഇതേ സമയം അക്രമിയെ പൊലീസ് വെടിവച്ചതായി മന്ത്രി അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അക്രമി നിരവധി തവണ പാർലമെന്റിന് പുറത്ത് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.
വെസ്റ്റ്മിനിസ്റ്റർ മന്ദിരവും ബക്കിങ്ങ് ഹാം കൊട്ടാരവും സെൻട്രൽ ലണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്. വളരെയധികം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലവുമാണിത്.
അമേരിക്കയ്ക്കു പുറമെ ഇംഗ്ലണ്ടും എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുളള വിമാനയാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എട്ട് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളാണ് ഈ പട്ടികയിൽ പെടുന്നത്. യു എ ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഈജിപ്ത്, തുർക്കി, ജോർദ്ദൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുളള യാത്രക്കാർക്കാണ് വിലക്ക് ബാധകമാവുക. ക്യാബിനിൽ നിന്നും വിലക്കേർപ്പെടുത്തിയത് ലാപ് ടോപ്പ്, ക്യാമറ, ടാബ്‌ലെറ്റ്, ഡിവിഡി പ്ലെയർ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. മൊബൈൽ ഫോൺ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വിലക്ക് അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടനിൽ വെടിവെയ്പ് ഉണ്ടായത്.