scorecardresearch

സ്ത്രീധന പീഡന നിയമം 'പുരുഷന്മാരെ ഉപദ്രവിക്കുന്നതിനുള്ള' ഉപാധിയെന്ന് ബിജെപി എംപി

ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും " വിവാഹത്തിന്‍റെ രക്തസാക്ഷികള്‍" ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്‍ശുല്‍ പറഞ്ഞു

ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും " വിവാഹത്തിന്‍റെ രക്തസാക്ഷികള്‍" ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്‍ശുല്‍ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മിശ്രവിവാഹം; കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നടന്ന ചടങ്ങ് പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി : സ്ത്രീധന പീഡന നിയമം "പുരുഷന്മാരെ ഉപദ്രവിക്കാനുള്ള" ഉപാധിയും "നിയമ ഭീകരത"യുമാണ്‌. ആ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ കൊണ്ടുവരണം എന്നും ബിജെപി എംപി അന്‍ശുല്‍ വര്‍മ ലോക്സഭയില്‍ ആവശ്യപ്പെട്ടു. 1998 മുതല്‍ 2015വരെയുള്ള കാലഘട്ടത്തില്‍ 27 ലക്ഷം പുരുഷരാണ് ഈ നിയമം ചൂണ്ടിക്കാണിച്ചുകൊണ്ട് അറസ്റ്റ് ചെയ്യാപ്പെട്ടത് എന്നും അതില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടും എന്നും അന്‍ശുല്‍ പറഞ്ഞു.

Advertisment

ഭാര്യയുടെ പരാതിമേല്‍ പുരുഷനേയും അവന്‍റെ കുടുംബത്തെയും അറസ്റ്റ്ചെയ്യാവുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 498 ഭേദഗതി വരുത്തണം എന്നായിരുന്നു ശൂന്യവേളയില്‍ ബിജെപി എംപി ആവശ്യപ്പെട്ടത്. ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതിയും ഹൈകോടതിയും പറഞ്ഞതായും എംപി ലോക്സഭയെ അറിയിച്ചു. ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും " വിവാഹത്തിന്‍റെ രക്തസാക്ഷികള്‍" ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്‍ശുല്‍ പറഞ്ഞു.

"ഈ നിയമത്തിന്‍റെ കുറവുകള്‍ പരിഹരിക്കണം. സ്ത്രീപക്ഷം എന്നാല്‍ പുരുഷവിരുദ്ധം എന്നല്ല. ഒരു പുരുഷ സഹായ സെല്‍ ആരംഭിക്കണം " എന്നും അന്‍ശുല്‍ വര്‍മ പറഞ്ഞു. പഞ്ചാബിലെ ഹരദോയിയില്‍ നിന്നുമുള്ള എംപിയാണ് അന്‍ശുല്‍ വര്‍മ.

Bjp Feminism Dowry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: