ന്യൂഡല്‍ഹി: ആര്‍എസ്എസിന്റേയും ബിജെപിയുടേയും ആശയങ്ങള്‍ക്കെതിരെ പോരാടാന്‍ താന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. കിഴക്കൻ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിമാരുടേതായിരുന്നു യോഗം.

ആർഎസ്എസിന്റേയും ബിജെപിയുടേയും ആശയത്തേയും ചിന്താഗതിയേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും തനിക്ക് പരിചയ സമ്പത്ത് കുറവാണെങ്കിലും തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്കയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്നും രണ്ട് മാസത്തിനുള്ളില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസിനെ നവീകരിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പില്‍ രാജ്യസഭാ അംഗങ്ങള്‍ക്കും നിലവിലെ ജനപ്രതിനിധികള്‍ക്കും അത്യാവശ്യമല്ലെങ്കില്‍ സീറ്റ് നല്‍കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കാനാണ് രാഹുലിന്റെ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ