ന്യൂഡൽഹി: ജസീക്ക ലാൽ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനു ശർമ്മയക്ക് ജാമ്യം നൽകുന്നതിൽ എതിർപ്പ് ഇല്ലെന്ന് ജസീക്കയുടെ സഹോദരി സബ്രീനാ ലാൽ, തിഹാർ ജയിൽ അധികൃതർക്ക് കത്തയച്ചു. എന്നാൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അമോദ് കാന്ത് സബ്രീനാ ലാലിന്റെ നിലപാടിനെതിരെ രംഗത്തു വന്നു. സബ്രീനയ്ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാനുളള അവകാശമില്ലെന്നായിരന്നു അമോദ് കാന്തിന്റെ അഭിപ്രായം. മനുശർമ്മയെ വെളളപൂശുന്നതിനുളള നടപടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

1999 ലാണ് മോഡലായ ജസീക്കലാൽ ദക്ഷിണ ഡൽഹിയിലെ മെഹ്‌റോളിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുശർമ്മയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. തനിക്ക് ഒരു മാസത്തിന് മുമ്പ് തിഹാർ ജയിലിലെ ഇരകളുടെ ക്ഷേമ ഫണ്ടുമായി ബന്ധപ്പെട്ട് ഒരു കത്ത് ലഭിച്ചിരുന്നതായി സബ്രീനാ ലാൽ പറഞ്ഞു.

“എനിക്ക് ആ പണം ആവശ്യമില്ല. അതി​ൽ​ തീരുമാനമെടുക്കാൻ രണ്ട് ദിവസമെടുത്തു. അത് ഞാൻ അവർക്കെഴുതി. ഒപ്പം മനു ശർമ്മയ്ക്ക് ജാമ്യം നൽകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും എഴുതി. മനു ശർമ്മ പതിനഞ്ച് വർഷം തടവ് ശിക്ഷ അനുഭവിച്ചു. അത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമാണ്. മനു​ശർമ്മ എന്റെ കുടുംബം തകർത്തു. എന്നാൽ​ മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നത് പ്രധാനമാണ് സബ്രീന പറയുന്നു.

Jessica Lall’s sister ‘forgives’ Manu Sharma, cop who investigated murder says she has ‘no locu standi’

ജസീക്കാലാലിന്റെ സഹോദരി സബ്രീനാ ലാൽ

മനു ശർമ്മ മാപ്പ് അപേക്ഷിച്ചപ്പോൾ  1999ൽ തന്നെ അമ്മ പൊറുത്തിരുന്നു. അതാണ് ഞങ്ങളുടെ കുടുംബ പശ്ചാത്തലം. 2006 ൽ മനു ശർമ്മയെ ജീവപര്യന്തം തടവിന് ശിക്ഷ​ സുപ്രീം കോടതി ശരിവച്ചപ്പോൾ തന്നെ നീതി ലഭിച്ചു. സബ്രീന പറഞ്ഞു.

എന്നാൽ സബ്രീനാ ലാൽ ഒരിക്കലും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും കോടതിയിൽ ഹാജാരാകുന്നതിൽ നിന്നും പിന്മാറുകയും ചെയ്യുകയാണ് ഉണ്ടായത്. പൊലീസിലെ ഉന്നതർക്ക് പോലും ഈ ​കേസ് അന്വേഷിക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അമോദ് കാന്ത് പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെ തളളിക്കളയുകയാണ് സബ്രീന ലാൽ. ഇത്തരം സംഭാഷണങ്ങൾ തരംതാഴ്ന്നവയാണ്. എന്റെ സഹോദരിക്കായി വർഷങ്ങളാണ് ഞാൻ പോരാടിയത്. കോടതിയിൽ നിരീക്ഷകയായാണ് ഞാനുണ്ടായിരുന്നത്. ഒരുപാട് പേരെ ഞാൻ നിരാശപ്പെടുത്തി എന്ന് പറയുന്നവർ ആലോചിക്കണം ജീവിതകാലം മുഴുവൻ ഒരു സംഭവത്തെ പേറിക്കൊണ്ട് ജീവിക്കാനാവില്ലെന്ന കാര്യം.

മനു ശർമ്മ ജയിലിലെ അന്തേവാസികളെ സഹായിക്കുകയും ജയിലിനുളളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായാണ് താൻ മനസിലാക്കിയതെന്ന് സബ്രീന പറഞ്ഞു. എന്നാൽ മനു ശർമ്മ അത്തരം പുനരധിവാസ പ്രവർത്തനങ്ങളൊന്നും നടത്തുന്നതായി അറിയില്ലെന്ന് തിഹാർ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മനുശർമ്മയക്ക് ജാമ്യം ലഭിച്ചാൽ അയാളെ കാണുമോ എന്ന ചോദ്യത്തിന് ഞാനായി അത് ചെയ്യില്ല; മനു ശർമ്മ എന്ന വാൾ എന്റെ കഴുത്തിന് മുകളിൽ തൂങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സബ്രീന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ