/indian-express-malayalam/media/media_files/uploads/2019/09/Amit-Shah-and-Mamata.jpg)
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ (എന്‍ആര്‍സി) പശ്ചിമബംഗാളില്‍ വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞതായി മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ രജിസ്റ്ററിനെക്കുറിച്ച് അമിത് ഷായോട് സംസാരിച്ചതായും എന്നാല്‍ ബംഗാളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
'ഹിന്ദി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും സാധാരണക്കാരായ അസമികളും അടക്കം 19 ലക്ഷം പേരാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ടതെന്ന് അമിത് ഷായോട് പറഞ്ഞു. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ വോട്ടര്‍മാരാണ്. ഇക്കാര്യം പരിഗണിക്കണം' - മമത അമിത് ഷായോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മമത അമിത് ഷായ്ക്ക് കത്ത് നല്‍കി.
Read Also:തേജസ് യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്
ദേശീയ പരൗത്വ രജിസ്റ്റര്‍ അസമില്‍ മാത്രമല്ല, രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ജാര്‍ഖണ്ഡിലെ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. എല്ലാ കുടിയേറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
മമത ബാനര്‍ജി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് മമത നരേന്ദ്ര മോദിയോട് സംസാരിച്ചു. ബംഗാളിന്റെ പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണു പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മമത ഉന്നയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.