ഓഗസ്റ്റ് അവസാന വാരത്തിൽ കോവിഡ് -19 ബാധിക്കുന്നതുവരെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരായ നിരവധി രാഷ്ട്രീയ ധർണകളുടെ ഭാഗമായിരുന്നു ദേറാബാസ്സി അകാലിദൾ എം‌എൽ‌എ എൻ കെ ശർമ്മ. ഓക്സിജൻ സഹായത്തോടെ 10 ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശർമ (50) ഇപ്പോൾ രോഗത്തെ നിസ്സാരമായി കാണരുതെന്നും നിർബന്ധമായും ജാഗ്രത പാലിക്കണമെന്നും പറയുന്നു.

“എന്റെ ഓക്സിജന്റെ അളവ് 80 ആയി കുറഞ്ഞു, എനിക്ക് ഓക്സിജൻ തരേണ്ടി വന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. നെഗറ്റീവ് ആയതിനു ശേഷവും ഇത് ശരീരത്തെ എത്രമാത്രം തളർത്തുന്നുവെന്ന് ഇപ്പോൾ എനിക്കറിയാം. നാല് ദിവസമായി എനിക്ക് ബാത്ത്റൂമിലേക്ക് നടക്കാൻ പോലും കഴിയുന്നില്ല. ഓക്സിജന്റെ അളവ് കുറഞ്ഞതോടൊപ്പം നെഞ്ച് വേദന, പനി, ചുമ, ശ്വാസതടസം എന്നിവയും വന്നു. ആരും ഈ രോഗത്തെ നിസാരമായി കാണുകയോ നിർദേശങ്ങൾ കാറ്റിൽ പറത്തുകയ ചെയ്യരുത്,” സിർക്പൂർ നിവാസിയായ ശർമ്മ പറഞ്ഞു. ശർമ്മയുടെ ഭാര്യ, അച്ഛൻ, സഹോദരൻ എന്നിവർക്കും കോവിഡാണ്. അവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്. നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ശർമ പറയുന്നു.

Read More: Covid-19 vaccine tracker, Sept 9: സുരക്ഷ പ്രധാനം; തിരക്കുപിടിച്ച് കോവിഡ് വാക്സിൻ ഇറക്കില്ലെന്ന് കമ്പനികൾ

“എനിക്ക് മറ്റ് അസുഖങ്ങളൊന്നുമില്ല, എന്നിട്ടും ഞാൻ ഇത്രയധികം കഷ്ടപ്പെട്ടു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക. വർദ്ധിച്ചുവരുന്ന സംഖ്യകളെ നാം ഗൗരവമായി കാണേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഫാസിൽക്ക ജില്ലാ പ്രസിഡന്റ് സുബോദ് വർമ്മയും ഇക്കാര്യം സമ്മതിക്കുന്നു.

“ഓഗസ്റ്റ് 21 ന് എനിക്ക് തൊണ്ടയിൽ അണുബാധയും തുടർന്ന് പനിയും വന്നു. അത് കുറഞ്ഞില്ല. ഓഗസ്റ്റ് 24 ന് ഞാൻ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളെക്കുറിച്ച് ഞാൻ വായിച്ചിരുന്നു, എന്നാൽ ഇതെല്ലാം അനുഭവിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഓക്സിജന്റെ അളവ് 93 ആയി കുറഞ്ഞു. ജലദോഷം, ഗന്ധം അറിയാൻ സാധിക്കാതിരിക്കൽ, രുചി അറിയാൻ പറ്റാതിരിക്കൽ, ശരീരവേദന, തലവേദന തുടങ്ങിയവ എന്നെ വളരെയധികം വിഷമിപ്പിച്ചു. നാല് ദിവസത്തോളം എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല. സ്ഥിതി മോശമാകുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നതിനാൽ ഞാൻ എപ്പോളും ലൈറ്റിട്ട് വച്ചു. എന്റെ കുടുംബാംഗങ്ങൾക്ക് അസുഖം ഇല്ലായിരുന്നു. ഇപ്പോൾ, എന്റെ രണ്ടാമത്തെ പരിശോധന റിപ്പോർട്ടിനായി ഞാൻ കാത്തിരിക്കുകയാണ്. ഒരാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ എന്നെ ഉപദേശിച്ചു. ഞാൻ പതിവായി വ്യായാമം ചെയ്യുകയും നാടൻ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്ന ആളാണ്. ഞങ്ങളുടെ പാർട്ടിയിലേത് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയക്കാരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇത് ആരെയും ആക്രമിക്കാ,” അദ്ദേഹം പറഞ്ഞു.

ലുധിയാന ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റ് രവീന്ദർ അറോറയ്ക്കും മകൾക്കും സഹായിക്കും ആഗസ്റ്റ് ആദ്യ വാരത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന് മൂന്ന് നാല് ദിവസത്തോളം പനിയും ജലദോഷവും ചുമയും ഉണ്ടായിരുന്നു. ശരീരം തളരുകയും ചെയ്തു.

“എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് പറയട്ടെ, അസുഖം വന്നാൽ നേരത്തേ തന്നെ പരിശോധന നടത്തുകയും വീട്ടിൽ തന്നെ ചികിത്സ തേടുകയും ചെയ്യണം. വിവിധ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാൻ രോഗികൾ ബുദ്ധിമുട്ടുകയാണ്.”

Read in English: Don’t take pandemic lightly: Politicians who fought Covid

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook