ബീജിങ്‌: ഇന്ത്യയും ചൈനയും തമ്മിലെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്‌ദാനം ബീജിങ് തള്ളി. രണ്ടു രാജ്യങ്ങളും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപിന്റെ പ്രസ്താവനയോടുള്ള ആദ്യ പ്രതികരണമായി ചൈന പറഞ്ഞു.

Read Also: ചൈന വിഷയത്തിൽ മോദിയുമായി സംസാരിച്ചിട്ടില്ല; ട്രംപിന്റെ വാദം തളളി ഇന്ത്യ

ചര്‍ച്ചയിലൂടേയും സംവാദത്തിലൂടേയും ഇന്ത്യയും ചൈനയും തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും കഴിയുമെന്ന് ട്രംപിന്റെ വാഗ്‌ദാനം തള്ളിക്കൊണ്ട് ചൈനയുടെ വിദേശകാര്യ വക്താവ് ലിജിയന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനവും ആശയവിനിമയ വഴികളുണ്ടെന്നും മാധ്യമങ്ങളോട് ലിജിയന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടേയും സംവാദത്തിലൂടേയും ശരിയാംവിധം പരിഹരിക്കാന്‍ കഴിയും. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനിക സംഘര്‍ഷം കുറയ്ക്കാനും തര്‍ക്കം പരിഹരിക്കാനും ഇന്ത്യയും ചൈനയും നയതന്ത്രതലത്തിലുള്ള സംവിധാനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. സംഘര്‍ഷം കുറയ്ക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് ബുധനാഴ്ചയാണ് ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook