/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ന്യൂഡല്‍ഹി: രാജ്യസഭയുടെ പങ്കിനെ വിലകുറച്ച് കാണരുതെന്ന് ഡോ.മന്‍മോഹന്‍ സിങ്. ബില്ലുകളെക്കുറിച്ച് പഠിക്കാന്‍ കൂടുല്‍ സമയം അനുവദിക്കണമെന്നും മുന്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ സാമ്പത്തികാവസ്ഥ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും സഭയില്‍ നോട്ടീസ് നല്‍കി.
''14,15 ലോക്‌സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16-ാം ലോക്‌സഭയില്‍ 25 ശതമാനം ബില്ലുകള്‍ മാത്രമാണ് കമ്മിറ്റികള്‍ക്ക് വിട്ടത്. ലോക്‌സഭ എന്ത് ചെയ്താലും രാജ്യസഭ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതും ബില്ലുകള്‍ സൂക്ഷമമായി പഠിക്കേണ്ടതും അത്യാവശ്യമാണ്'' മന്‍മോഹന്‍ സിങ് പറഞ്ഞു.
''പ്രധാന വിഷയങ്ങളില്‍ പോലും ധനബില്ലുകള്‍ ദുരപയോഗം ചെയ്യുന്നതും രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ കടത്തിവിടുന്നതും കണ്ടിട്ടുണ്ട്. ട്രഷറി ബെഞ്ചിലുള്ളവര്‍ ഈ പ്രവണത ഇല്ലാതെ നോക്കണം'' അദ്ദേഹം പറഞ്ഞു.
''നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍ രാജ്യസഭയ്ക്ക് ജനാധിപത്യ വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്തേക്ക് പോകേണ്ടി വരുമായിരുന്നു. രണ്ട് സഭകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയായിരുന്നു. ആ സഹകരണം നിലനിര്‍ത്തിയില്ലെങ്കില്‍ ഭരണഘടനയുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും,'' അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭ എന്നത് സംസ്ഥാനങ്ങളുടെ കൗണ്‍സിലാണെന്നും അതിനാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഭയുടെ അഭിപ്രായം ആരായേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് വിദൂരഭാവിയില്‍ പ്രത്യാഘതങ്ങളുണ്ടാക്കും. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.