മന്‍ കി ബാത് ‘മൗന്‍’ കി ബാത് ആകരുത്; പ്രധാനമന്ത്രിക്ക് തരൂരിന്റെ കത്ത്

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത സംഭവത്തില്‍ ആശങ്കയും അസ്വസ്ഥതയും തോന്നുന്നുവെന്നു തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശശി തരൂര്‍ എംപിയുടെ കത്ത്. ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറിലെ മുസഫർപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ശശി തരൂരിന്റെ കത്ത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത സംഭവത്തില്‍ ആശങ്കയും അസ്വസ്ഥതയും തോന്നുന്നുവെന്നു തരൂര്‍ പ്രധാനമന്ത്രിക്കയച്ച രണ്ട് പേജുള്ള കത്തില്‍ പറയുന്നു.

“രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയറിയിച്ച് 2019 ജൂലൈ 23 ന് നിങ്ങൾക്ക് എഴുതിയ കത്തുമായി ബന്ധപ്പെട്ട് 49 ഇന്ത്യൻ പൗരന്മാർക്കെതിരെ ബിഹാറിലെ മുസാഫർപൂരിൽ എഫ്‌ഐആർ ഫയൽ ചെയ്തതിൽ ഞങ്ങൾ വല്ലാതെ അസ്വസ്ഥരാണ്. സാമുദായിക വിദ്വേഷം മൂലമോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മൂലമോ ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണം അതിവേഗം പടരുന്ന ഒരു രോഗമായി മാറി, ഈ വിഷയം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുളള ശ്രമമായിരുന്നു അവർ നടത്തിയത്. രാജ്യത്തെ പൗരന്‍മാര്‍ എന്ന നിലയില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഭയം കൂടാതെ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ വന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ സാധിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിങ്ങളും പിന്തുണയ്ക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മന്‍ കി ബാത് ഒരിക്കലും ‘മൗന്‍’ കി ബാത് ആകരുത്” കത്തില്‍ തരൂര്‍ പറയുന്നു.

Read Also: സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ കേസ്; സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജാവദേക്കര്‍

”നിങ്ങളെ വിമർശിക്കുന്നവരെയോ അല്ലെങ്കിൽ എതിർ അഭിപ്രായമുളളവരെയോ ശത്രുക്കളോ ദേശവിരുദ്ധരോ ആയി കണക്കാക്കരുത്. രാജ്യത്തു നടക്കുന്നൊരു സംഭവത്തിൽ ആശങ്ക അറിയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിന് കത്തെഴുതുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. ഇതാണോ ‘നയാ ഭാരത്’ (പുതിയ ഇന്ത്യ). ജനങ്ങളുടെ ശബ്ദം കേൾക്കാതിരിക്കുകയും അവരുടെ ആശങ്കകൾ പങ്കുവയ്ക്കപ്പെടാതിരിക്കുകയും ചെയ്യുന്നൊരു രാജ്യത്തെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?” ശശി തരൂർ കത്തിൽ ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിനു യാതൊരു പങ്കുമില്ലെന്ന് ജാവദേക്കർ വ്യക്തമാക്കി. സർക്കാരല്ല കേസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് വ്യക്തതയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

Read Also: ‘വിവാദങ്ങൾ എട്ട് കോളത്തിൽ കൊടുക്കും’; മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സിനിമാ പ്രവർത്തകരായ ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, ശുഭ മുദ്ഗൽ, സുമിത്ര സെൻ, മണിരത്നം, രേവതി, അപർണ സെൻ, കൊങ്കണ സെൻ അടക്കം 49 പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dont let your mann ki baat become maun ki baat tharoor to pm modi

Next Story
ആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യ ഇന്ന് ഏറ്റുവാങ്ങുംrafale fighter jet, റഫാൽ യുദ്ധവിമാനങ്ങൾ, rajnath singh, രാജ്നാഥ് സിങ്, Rafale deal, Rafale aircraft deal, Rafale aircraft price, supreme court rafale deal, Rafale controversy, rafale news, Anil Ambani, Dassault, Dassault rafale, india news, ie malayalam, റിലയൻസ്, റഫാൽ ഇടപാട്, റാഫേൽ ഇടപാട്, ഫ്രഞ്ച് കമ്പനി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com