scorecardresearch
Latest News

എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ടെന്ന പരാമർശം; പറഞ്ഞതിൽ തെറ്റു തോന്നുന്നില്ലെന്നു രാഹുല്‍ ഗാന്ധി

കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി

എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ടെന്ന പരാമർശം; പറഞ്ഞതിൽ തെറ്റു തോന്നുന്നില്ലെന്നു രാഹുല്‍ ഗാന്ധി

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താൻ പറഞ്ഞതിൽ തെറ്റു തോന്നുന്നില്ലെന്നും സത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു.

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ക്കൊപ്പം മോദി എന്നു വന്നത് എങ്ങനെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ സൂറത്ത് കോടതിയില്‍ മാനനഷ്ട കേസ് നിലവിലുണ്ട്. ഇന്നു കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല. തനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന കേസുകളെ കുറിച്ച് ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. സൂറത്തിലെ ബിജെപി എംഎല്‍എ പുര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

Read Also:ഇങ്ങനെയും ഒരാൾ; 7600 ജീവനക്കാർക്കും സ്വന്തം കൈകൊണ്ട് പിറന്നാൾ ആശംസ എഴുതി അയയ്ക്കുന്നൊരു മുതലാളി

ലോക്‌സഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. “കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്” ഇതായിരുന്നു രാഹുൽ പറഞ്ഞത്.

തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടതിയിലെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. നിരവധി പേരാണ് രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടതിയിലെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Dont feel guilty on modi thieves remark says rahul gandhi