ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ആധികാരികത ഇല്ലാത്തെ സ​ന്ദേ​ശ​ങ്ങ​ൾ​ വിശ്വസിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആധികാരികത ഇല്ലാത്ത സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കരുതെന്നും , ഇങ്ങനെയുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ൽ സ​ശ​സ്ത്ര സീ​മാ​ബെ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ ജ​വാ​ൻ​മാ​രോ​ടും പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്, നി​ജ​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്താ​തെ സ​ന്ദേ​ശ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ക​യോ സാ​മൂ​ഹ​ത്തി​ന് ദോ​ഷ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്- രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. എന്ത് സന്ദേശം ലഭിച്ചാലും അത് സത്യമാണോ എന്ന് എല്ലാവരും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ബി​ജെ​പി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും നേ​രി​ട​ണ​മെ​ന്നും അ​ടു​ത്തി​ടെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​യു​വ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook