ന്യൂയോർക്ക്: 6 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഇന്ന് മുതൽ അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്ര വിലക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. 5 മാസം നീണ്ടു നിന്ന നിയമപോരാട്ടത്തിന് ഒടുവിൽ അമേരിക്കൻ സുപ്രീംകോടതി യാത്രാവിലക്കിനെ ശരിവെച്ചതോടെയാണ് വിലക്ക് നിലവിൽ വന്നത്.

തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കനാണ് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് എന്നും വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്ത് സുരക്ഷ ഭീഷണി നിലനിൽക്കുന്നുണ്ട് എന്നും അമേരിക്കൻ പൗരൻമാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേത്​ ആണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

90 ദിവസത്തേക്ക് ഇറാൻ, ലിബിയ,സൊമാലിയ,സുഡാൻ,സിറിയ,യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കിൽ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. അമേരിക്കയിലെ അടുത്ത ബന്ധുക്കളെ അടിയന്തര ഘട്ടത്തിൽ സന്ദർശിക്കാൻ അവസരമൊരുക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ