scorecardresearch

എപ്‌സ്റ്റീൻ ഫയലുകൾ; പുറത്തുവിട്ട പുതിയ രേഖകളിൽ ട്രംപിൻറ പേരും, വെളിപ്പെടുത്തലുമായി യുഎസ് നീതിന്യായ വകുപ്പ്

കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഫോട്ടോകളും രേഖകളുമാണ് പുതിയ ഫയലുകളിൽ ഉൾപ്പെട്ടിട്ടുള്ളത്

കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഫോട്ടോകളും രേഖകളുമാണ് പുതിയ ഫയലുകളിൽ ഉൾപ്പെട്ടിട്ടുള്ളത്

author-image
WebDesk
New Update
epsteen files

Epstein files Updates

Epstein files Updates:വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളുടെ പുതിയ ഭാഗം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. പുറത്തുവന്ന പുതിയ രേഖകളിൽ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട് എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisment

Also Read:ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി; വ്യാപക പ്രതിഷേധം

എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ഡൊണാൾഡ് ട്രംപ് കുറഞ്ഞത് എട്ട് തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് പുതിയ ഫയലുകളിലെ വിമാന യാത്രാ രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, എപ്‌സ്റ്റീന്റെ ക്രിമിനൽ നടപടികളിൽ ട്രംപിന് പങ്കുണ്ടെന്നോ അദ്ദേഹം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ ഉള്ള യാതൊരു ആരോപണവും ഫെഡറൽ അധികൃതർ ഉന്നയിച്ചിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

Also Read:എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?

എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നിർബന്ധിക്കുന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നീതിന്യായ വകുപ്പ് ഈ രേഖകൾ പുറത്തുവിട്ടത്. നേരത്തെ ഈ രേഖകൾ മുദ്രവെച്ച് സൂക്ഷിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും, കഴിഞ്ഞ മാസം കോൺഗ്രസ് പാസാക്കിയ നിയമം രേഖകൾ വെളിപ്പെടുത്താൻ സർക്കാരിനെ നിർബന്ധിതരാക്കുകയായിരുന്നു.

Also Read:ജെഫ്രി എപ്‌സ്‌റ്റീനെപ്പറ്റിയുള്ള ഫയലുകള്‍ വെളിച്ചത്തേക്ക്; ബില്‍ പാസാക്കി യുഎസ് സെനറ്റ്, പിന്തുണ നൽകി ട്രംപ്

കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഫോട്ടോകളും രേഖകളുമാണ് പുതിയ ബാച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ട്രംപിനെ കൂടാതെ മറ്റു പ്രമുഖരുടെ പേരുകളും പരാമർശിക്കപ്പെടുന്നുണ്ട്. എപ്‌സ്റ്റീന്റെ മരണശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ നീക്കം.

Read More:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: