ബര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍നിന്ന് പുറത്താക്കരുതെന്ന് അപേക്ഷിച്ച് രാജകുടുംബാംഗമായ പ്രിന്‍സ് ഓഫ് ബവേരിയയ്ക്ക് കത്ത് അയച്ചിരുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ നാടു കടത്തിയും ചില രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കു അമേരിക്കയിലേയ്ക്ക് പ്രവേശനം നിഷേധിച്ചും ട്രംപ് നിലപാട് കടുപ്പിക്കുന്ന വേളയിലാണ് കത്ത് പ്രചരിക്കുന്നത്.

1900ത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിഷേധിച്ചതിനായിരുന്നു ട്രംപിന്റെ മുത്തച്ഛന്‍ ഫ്രെഡ്രിക് ട്രംപിനെ ജര്‍മനിയില്‍നിന്ന് നാടു കടത്താന്‍ തീരുമാനിച്ചത്. ഫ്രെഡ്രിക് ട്രംപ് നിര്‍ബന്ധിത സൈനിക സേവനം നടത്തിയിട്ടില്ലെന്നു കണ്ടത്തെിയ ജര്‍മന്‍ ലോക്കല്‍ കൗണ്‍സില്‍, വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ ജര്‍മന്‍ പൗരത്വം പിന്‍വലിക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു.

The reproductions provided by Landesarchiv Speyer show a letter by the grandfather of U.S. President-elect Donald Trump. The handwritten letter has been found in a German archive in which Donald Trump's grandfather unsuccessfully fought his expulsion from the country for failing to perform mandatory military service. (Landesarchiv Speyer via AP)

The reproductions provided by Landesarchiv Speyer show a letter by the grandfather of U.S. President-elect Donald Trump. The handwritten letter has been found in a German archive in which Donald Trump’s grandfather unsuccessfully fought his expulsion from the country for failing to perform mandatory military service. (Landesarchiv Speyer via AP)

തുടര്‍ന്നാണ് രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രെഡ്രിക് കത്തെഴുതിയത്. തന്നെ നാടു കടത്തരുതെന്നു ബവേറിയയിലെ രാജകുമാരനോടു ഫ്രഡറിക് കേണപേക്ഷിച്ചതായി ബൈല്‍ഡ് എന്ന ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ 1905 ല്‍ ഫ്രെഡ്രിക്കും ഭാര്യയായ എലിസബത്ത് ക്രിസ്റ്റും ജര്‍മ്മനി വിടാന്‍ നിര്‍ബന്ധിതരായി. ഡോണള്‍ഡ് ട്രംപിന്റെ അച്ഛനായ ഫ്രെഡ് ട്രംപിനെ എലിസബത്ത് ക്രിസ്റ്റ് വയറ്റില്‍ ചുമന്നിരുന്ന കാലത്താണ് ട്രംപ് കുടുംബം അമേരിക്കയിലേക്ക് തിരിച്ചത്.

പിന്നീട് അമേരിക്കയിലെത്തിയ ഫ്രെഡ്രിക് അവിടെ റെസ്റ്റാറന്‍റുകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും തുടങ്ങിയാണ് ജീവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ കുടിയേറ്റ- അഭയാര്‍ത്ഥി വിരുദ്ധ നിലപാട് ചര്‍ച്ചയാവുന്നതിനിടെയാണ് കത്ത് പ്രചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ