അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടു അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കോടികൾ ചെലവഴിച്ചുള്ള ഒരുക്കൾ ഇതിനോടകം പൂർത്തിയായി. ഗുജറാത്തിൽ വലിയ മോഡി പിടിപ്പിക്കൽ നടക്കുന്നതായാണ് റിപ്പോർട്ട്. ട്രംപ് കടന്നുപോകുന്ന വഴികളിലാണ് കൂടുതൽ ഒരുക്കങ്ങൾ നടക്കുന്നത്.

ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തുന്ന ട്രംപ് മൂന്ന് മണിക്കൂറോളം ഗുജറാത്തിൽ ചെലവഴിക്കും. ട്രംപിന്റെ വരവിനോടു അനുബന്ധിച്ച് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിനു സമീപമുള്ള മൂന്ന് പാൻ കടകൾ (മുറുക്കാൻ കട) പൊലീസ് സീൽ ചെയ്‌തതായാണ് റിപ്പോർട്ട്. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇതു റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Read Also: Bigg Boss Malayalam 2: ഫുക്രുവിന് തലക്കനവും അഹങ്കാരവും; നോമിനേറ്റ് ചെയ്‌ത് രജിത് കുമാർ

വിമാനത്താവളത്തിനു അടുത്തുള്ള മൂന്ന് പാൻ കടകൾ പൂട്ടി സീൽ ചെയ്‌തതായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തൊരു ഉത്തരവ് ലഭിക്കുന്നതുവരെ പാൻ ഷോപ്പുകൾ അടഞ്ഞുകിടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാൻ മസാല ചവച്ച് തുപ്പരുതെന്നും ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

ട്രംപ് കടന്നുപോകുന്ന വഴിയെല്ലാം വൃത്തിയായിരിക്കാൻ വേണ്ടിയാണ് പാൻ കടകൾ സീൽ ചെയ്‌തത്. ഇതുകൂടാതെ ട്രംപ് പോകുന്ന വഴിയിലെ തെരുവ്‌നായ്‌ക്കളെ പൂട്ടിയിടാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളെ കൂട്ടിലടയ്‌ക്കാൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Read Also: Bigg Boss Malayalam 2: മഹാൻവേഷം കെട്ടാൻ നോക്കുകയാണ്, അയാളുടെ നാക്ക് മണിച്ചിത്രത്താഴിട്ട് പൂട്ടണം; രജിത്തിനെതിരെ ആര്യ

ശിവസേനയുടെ മുഖപത്രമായ ‘സാ‌മ്‌ന’യിലെ റിപ്പോർട്ടനുസരിച്ച് ഗുജറാത്തിൽ ട്രംപിന്റെ വരവിനോടനുബന്ധിച്ച് ഏകദേശം നൂറ് കോടി രൂപ ചെലവഴിച്ചെന്നാണ് പറയുന്നത്.

ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവച്ച് നഗരം മോടി പിടിപ്പിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മുനിസിപ്പല്‍ കോര്‍പ്പറേഷൻ മതില്‍ പണിയുന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook