scorecardresearch

'ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്

അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു

അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു

author-image
WebDesk
New Update
Trump

ചിത്രം: എക്സ്

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

Advertisment

ഇന്ത്യൻ സർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ യുഎസ് ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപ് തീരുവ ഭീഷണി ആവർത്തിച്ചത്. അവർക്ക് എന്നെ സന്തോഷിപ്പിക്കണമെന്നുണ്ടായിരുന്നുനെന്നും പ്രധാനമന്ത്രി മോദി വളരെ നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു.

Also Read: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

വിഷയത്തിൽ താൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. "ഇന്ത്യ വ്യാപാരം നടത്തുന്നുണ്ട്, നമുക്ക് അവർക്കുമേൽ വളരെ വേഗത്തിൽ നികുതി വർധിപ്പിക്കാൻ കഴിയും," എന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൂടുതൽ സഹകരണം തന്റെ ഭരണകൂടം പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് ഇതാദ്യമല്ല. 2018 ൽ ഇന്ത്യൻ സ്റ്റീലിനും അലുമിനിയത്തിനും മേൽ യുഎസ് അധിക നികുതി ചുമത്തിയിരുന്നു. 2019 ൽ നിരവധി ഇന്ത്യൻ കയറ്റുമതികൾക്ക് തീരുവ രഹിത പ്രവേശനം അനുവദിക്കുന്ന പദ്ധതിയായ, ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി. 2025 ൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നികുതി 50 ശതമാനമായി കുത്തനെ ഉയർത്തുകയും ചെയ്തു.

Also Read: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

റഷ്യയിൽ നിന്നുള്ള എണ്ണയും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന നികുതി നിരക്കുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണി മൂല്യത്തെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. 2025-26 കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 40 മുതൽ 45 ശതമാനം വരെ ഇടിവുണ്ടാകാൻ ഇത് കാരണമായേക്കാം. വസ്ത്രം, ആഭരണങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലിനെയും ഇത് ബാധിച്ചേക്കാം.

നിലവിൽ ഏകദേശം 30 ശതമാനം ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് നികുതി ഇളവ് ലഭിക്കുന്നത്. ബാക്കിയുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങളും ഇപ്പോൾത്തന്നെ 50 ശതമാനം എന്ന ഉയർന്ന നികുതി നേരിടുകയാണ്. ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കൂടുതൽ ആശങ്കകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

Read More: യുഎസിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ; ആൺ സുഹൃത്ത് ഇന്ത്യയിലേക്ക് കടന്നതായി സൂചന

India Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: