വാഷിംഗ്‌ടൺ: പാക്കിസ്ഥാനുള്ള സുരക്ഷ പിന്തുണയും നിർത്തിവയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നത് വരെ പാക്കിസ്ഥാനിൽ യാതൊരു സൈനിക പിന്തുണയും നൽകില്ലെന്ന് അദ്ദേഹം വാദിച്ചു.

നേരത്തേ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായവും അമേരിക്ക പിൻവലിച്ചിരുന്നു. “പാക്കിസ്ഥാനുള്ള സുരക്ഷ പിന്തുണയും പിൻവലിക്കുകയാണ്”, അമേരിക്കൻ വിദേശകാര്യ വക്താവ് ഹെതർ നുവർട്ട് പറഞ്ഞു. “താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള തീവ്രവാദ സംഘങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കുന്നത് വരെ ഈ നിരോധനം തുടരും”, നുവർട്ട് പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക പറഞ്ഞു. ഭീകരവാദത്തെ ശക്തമായി ചെറുക്കേണ്ടതുണ്ട്. തങ്ങളുടെ രാജ്യത്ത് എല്ലാതരം ഭീകരവാദ-വിഘടനവാദ പ്രവർത്തനങ്ങളെയും പാക്കിസ്ഥാൻ ശക്തമായി അമർച്ച ചെയ്യാൻ തീരുമാനിക്കുന്നത് വരെ അമേരിക്കയുടെ നിരോധനം തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook