വാഷിങ്ടൺ: ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുളളവരും കുടിയേറ്റക്കാരും രാജ്യത്ത് കടക്കുന്നതിന് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് തൽകാലത്തേക്ക് മാറ്റിവച്ചേക്കുമെന്ന് സൂചന. യുഎസ് നീതി വകുപ്പ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് മാറ്റിവയ്‌ക്കണമെന്ന് പറയുന്നത്. സമീപ ഭാവിയിൽ​ തന്നെ ഇതുണ്ടാകുമെന്നാണ് നീതി വകുപ്പ് പറയുന്നത്.

കോടതി സ്റ്റേ ചെയ്‌ത ട്രംപിന്റെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നും നീതി വകുപ്പ് പറയുന്നു. എന്നാൽ ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ആവർത്തിച്ചത്. കഴിഞ്ഞ ജനുവരി 27നാണ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുളളവരേയും കുടിയേറ്റക്കാരേയും അമേരിക്കയിലേക്ക് വരുന്നത് വിലക്കി ട്രംപ് ഉത്തരവിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ