വാഷി‌ങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ശമ്പളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം നൽകും. യുഎസ് പ്രസിഡന്റിന്രെ വാർഷിക ശമ്പളമായ നാല് ലക്ഷം ഡോളർ അതായത് രണ്ട് കോടി 64 ലക്ഷം (2,64,82,000) ഇന്ത്യൻ രൂപയാണ് ഈ കൊല്ലം അവസാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുക. ട്രംപിന്റെ വക്താവ് സീൻ സ്‌പൈസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത് കോടീശ്വരനായ ട്രംപ് താൻ ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ജനതയ്‌ക്ക് നൽകിയ വാഗ്‌ദാനം ട്രംപ് നിറവേറ്റുന്നുവെന്നാണ് ട്രംപിന്റെ വക്താവ് പറഞ്ഞത്. ഇതിനു മുൻപ് യുഎസ് പ്രസിഡന്റുമാരായ ഹെർബർട് ഹൂവറും ജോൺ എഫ്.കെന്നഡിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശമ്പളം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ