വാ​ഷിങ്ട​ൺ: ‘ടൈം മാഗസിൻ തുടർച്ചയായ രണ്ടാം വർഷവും തന്നെ “പേ​ഴ്‌​സ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍’ ആ​യി തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് വാഗ്‌ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ഓഫർ താൻ നിരസിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇത് നിരസിച്ച് ടൈം മാഗസിൻ രംഗത്ത് വന്നു.

“എന്നെ മാൻ (പേഴ്സൺ) ഓഫ് ദി ഇയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ച വിവരം ടൈം മാഗസിൻ വിളിച്ചുപറഞ്ഞു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമ്മതിക്കണമായിരുന്നു.  എന്നാൽ ഇത് വലിയ ഗൗരവമുള്ള കാര്യമല്ല എന്ന് പറഞ്ഞ് ഈ ഓഫർ ഞാൻ തിരസ്കരിച്ചു.”,  ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാൽ തങ്ങൾ എങ്ങിനെയാണ് പേഴ്സൺ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റിന് അറിയില്ലെന്ന് ടൈം മാഗസിൻ തിരിച്ചടിച്ചു. ഇതാരാണെന്ന് പറയുന്നത് വരെ ഇക്കാര്യത്തിൽ കമന്റ് ചെയ്യില്ലെന്നും അവർ അറിയിച്ചു.

വൻ തിരിച്ചടിയാണ് ടൈം മാഗസിന്റെ മറുപടിയിലൂടെ അമേരിക്കൻ പ്രസിഡന്റിന് ലഭിച്ചത്. പ്രസിഡന്റിന്റെ ട്വീറ്റിന് ഒന്നര ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. പക്ഷേ ടൈം മാഗസിന്റെ മറുപടി ഇതിനോടകം 4.62 ലക്ഷം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ